ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം... മാറോടു ചേർക്കാം മലയാളം

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ....

ഇന്ന്  2022 ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമാണിന്ന് നമ്മുടെ മാതൃഭാഷ എന്നത് നമ്മുടെ വികാരമാണ് .

ഏത് ദേശത്ത് പോയി ജീവിച്ചാലും ഒരാളുടെ നാവിൽ ആദ്യം എത്തുക മാതൃഭാഷയാണ്. നമ്മൾ സ്വപ്നം കാണുമ്പോഴും ചിന്തിക്കുമ്പോഴും, സ്വയം സംസാരിക്കുമ്പോഴും ഒക്കെ നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് നമ്മുടെ മാതൃഭാഷയാണ്. മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യവും സംസ്ഥാന സർക്കാരിന്റെ പരിഗണയിലാണ് ഇപ്പോൾ .   

ഏതൊരു കാര്യവും ഏറ്റവും ലളിതമായും മനോഹരമായും അതിന്റെ അന്തസത്ത നഷ്‌ടപ്പെടാതെ അവതരിപ്പിക്കാൻ മാതൃഭാഷയോളം മറ്റൊരു ഭാഷയ്ക്കും കഴിയില്ല. എന്നാൽ നമ്മൾ മലയാളികൾ പൊതുവെ  പാശ്ചാത്യ ഭാഷയ്ക്ക് പുറകെ പോകുന്നവരാണ് എന്നത് മറ്റൊരു വസ്തുത. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാപ്രതിജ്ഞയെടുത്തു.

ജന്മദേശം വിട്ട് അന്യദേശത്ത് പോയി ജീവിക്കുന്ന പരിഷ്‌കൃതരായ മനുഷ്യർ പലപ്പോഴും മാതൃഭാഷയുടെ മഹത്വം മറന്നുപോകുന്നു. പതിയെ പതിയെ പതിയെ മാതൃ ഭാഷ അവരിൽ നിന്നും അവർ പോലും അറിയാതെ അന്യമായി പോകുന്നു.

മാതൃ ഭാഷയുടെ ചൂടും ചൂരും ഉള്ളിൽ നിന്നും നഷ്‌ടപ്പെടുത്താതെ അന്യ ഭാഷകൾ സ്വായത്തമാക്കുക എന്നതാണ് ഈ മഹത്തായ ദിനത്തിൽ നാം ഓരോരുത്തരും ഓർക്കേണ്ടത്.

ജനപ്രതിനിധികളും സ്‌കൂള്‍ തല ചടങ്ങുകളില്‍ പങ്കെടുക്കും




Author
Sub-Editor

NAYANA VINEETH

No description...

You May Also Like