തമിഴ് മണ്ണിൽ ചരിത്രം രചിച്ച് വിജയ് മുഖ്യമന്ത്രിയായി.
- Posted on May 10, 2026
- News
- By Goutham prakash
- 22 Views
തമിഴ് മണ്ണില്‍ പുതുചരിത്രമെഴുതി നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ സി.ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിറഞ്ഞു കവിഞ്ഞ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. എന്‍. ആനന്ദ്, ആദവ് അര്‍ജുന, ഡോക്ടര്‍ കെ.ജി.അരുണ്‍ രാജ്, കെ.എ.സെങ്കോട്ടിയന്‍, പി.വെങ്കട്ടരമണന്‍, ആര്‍.നിര്‍മല്‍കുമാര്‍, രാജ്മോഹന്‍, ടി.കെ.പ്രഭു, എസ്. കീര്‍ത്തന എന്നിവരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും വന്‍ താരനിരയും ചടങ്ങില്‍ പങ്കെടുക്കാനെത്തി. ദൈവനാമത്തിലായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ.
