ചെറുവയൽ രാമൻ സാധാരണ കർഷകനല്ല

ജീവിതകാലം മുഴുവൻ  ജൈവ സമ്പ്രദായത്തിലൂടെ  നെൽകൃഷി ചെയ്‌ത്‌ കർഷകർക്ക് മാതൃകയായ ഒരു വയനാട്ടുകാരനാണ്  ചെറുവയൽ രാമൻ. തന്റെ പത്താംവയസ്സിൽ വയലുകളിൽ ജോലിചെയ്യാൻ രാമേട്ടൻ ഇറങ്ങിത്തിരിച്ചു.  2000 ന്റെ ആരംഭത്തിലാണ് കൂടുതലായി അദ്ദേഹം  ജൈവ സമ്പ്രദായത്തിലൂടെ  നെൽകൃഷി ചെയ്യാൻ തുടങ്ങിയത്.  പരമ്പരാഗത വിത്തുകൾ  ഇന്നും സംരക്ഷിച്ചു പോരുന്ന അദ്ദേഹത്തിന്റെ പക്കൽ പ്രസിദ്ധമായ പരമ്പരാഗത വിത്തുകളായ ചെട്ടുവേ ലിയൻ,  പൽവേലിയൻ,  കനാലി,  സുഗന്ധമുള്ള അരി ഇനങ്ങളായ ഗന്ധകശാല, ജീരകശാല കയാമ എന്നിവ ഉൾപ്പെടുന്നു.  കഴിഞ്ഞ 18 വർഷമായി ചെറുവയൽ രാമൻ എന്ന കർഷകൻ പൈതൃക വിത്തുകൾ സംരക്ഷിക്കുകയും, കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 500 വർഷങ്ങൾ പഴക്കമുള്ള പരമ്പരാഗത  നെൽവിത്തുകൾ ആണ് രാമന്റെ പക്കലുള്ളത്. 

കൃഷി പോലെ തന്നെ വളരെ പ്രാധാന്യമുണ്ട് അദ്ദേഹം താമസിക്കുന്ന വീടിനും.  പൂർവികരിൽ നിന്നും കൈമാറി കിട്ടിയ 150 വർഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.  നെൽവിത്ത് സംരക്ഷണത്തിന് പുറമെ മണ്ണ്,  ജലം അവയുടെ വളർച്ചാ രീതികൾ എന്നിവയെക്കുറിച്ചും രാമൻ പഠനങ്ങൾ നടത്തുന്നു.  തികച്ചും ജൈവകൃഷിയിലൂടെ ആണ്  അദ്ദേഹം തന്റെ കൃഷിരീതി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുന്നത്. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതകാലം മുഴുവൻ നടത്തിയ പരിശ്രമത്തിന് ശ്രീ. ചെറുവയൽ രാമൻ എന്ന വയനാടിന്റെ രാമേട്ടന് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ജീനോം സേവ്യർ അവാർഡ് 2016 ൽ നൽകി ആദരിച്ചു. 69 വയസ്സുള്ള ശ്രീ.പള്ളിവയൽ രാമന്റെ കൃഷികൾ കാണുന്നതിനും,  പഠിക്കുന്നതിനും നിരവധി ആളുകളാണ് വിദേശത്തുനിന്നും, സ്വദേശത്തുനിന്നും വയനാട് ജില്ലയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചേരുന്നത്.

ചെറുവയൽ രാമനെ ബന്ധപ്പെടാനുള്ള നമ്പർ:  9947223180

കോവിഡ് എത്തിനോക്കാത്ത ഒരിടം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like