ദൈവത്തിന്റെ നാട്ടിൽ കോവിഡ് എത്തിനോക്കാത്ത ഒരിടം

സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്  സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഇവർ കോവിഡ് മുക്തമായി.

കോവിഡ് വ്യാപനത്തിൽ സംസ്ഥാനം വലയുമ്പോൾ ഒരാൾക്ക് പോലും കോവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് ഇവിടെയുണ്ട്. ഇടമലക്കുടി എന്ന കേരളത്തിലെ ഏക ഗോത്ര പഞ്ചായത്താണത്. സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്  സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഇടുക്കി ജില്ലയിലെ ഈ പഞ്ചായത്ത് കോവിഡ് മുക്തമായി. വനത്താല്‍ ചുറ്റപ്പെട്ട ഇടമലക്കുടിയില്‍ രണ്ടായിരത്തിലധികം ആളുകളാണ്  26 കുടികളിലായി താമസിക്കുന്നത്. കാട്ടുപാതയിലൂടെ കിലോമീറ്ററുകള്‍ നടക്കണം  ഇടമലക്കുടിയില്‍ എത്താന്‍  എന്നതിനാല്‍ പുറത്തു നിന്നുള്ളവര്‍ സാധാരണ ഇവിടേക്ക് വരാറില്ല. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍  പുറത്തുനിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് ഊരു മൂപ്പന്മാരും പഞ്ചായത്തും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു.

കണ്ണുകള്‍ക്ക് ഉത്സവം പകരുന്ന കല്‍ക്കൊട്ടാരം

Author
Sub-Editor

Sabira Muhammed

No description...

You May Also Like