ചക്രകസേരയിലിരുത്തി പ്രയാണം നടത്തി അമ്മക്ക് സാന്ത്വനമേകുന്ന മകൻ.
- Posted on January 16, 2026
- News
- By Goutham prakash
- 55 Views
സി.ഡി. സുനീഷ്
കലോൽസവ പൂരത്തിനിടെ ആ അമ്മയെ അരുമ മകൻ കലോഝവ വേദികളിലേക്ക് മാറി മാറി കൊണ്ടുപോകുന്ന ദൃശ്യം, ഒരു ഹാപ്പിനെസ്സ് മെഡിസിൻ ആണത്രേ....
തൃശൂർ ജില്ലയിലെ ചൂണ്ടൽ തായങ്കാവ് തറവാട്ടിലെ എൻപത്തിയൊമ്പതുകാരി സാവിത്രി അമ്മക്ക് മകൻ പകുത്ത് നൽകിയ സാന്ത്വനമാണ്
(ഹാപ്പിനെസ്സ് മെഡിസിൻ )
ചക്ര കസേരയിലിരുത്തി അമ്മയുമായി ഉള്ള പ്രയാണങ്ങൾ.
അമ്മക്ക് മാനസീക സന്തോഷമെന്ന
മരുന്നാണ് അനിവാര്യമെന്ന് തോന്നിയ നിമിഷം മുതൽ അമ്മയുമായുള്ള സഞ്ചാരം തുടങ്ങിയ ഇളയ മകൻ രാജഗോപാൽ അമ്മക്ക് മുന്നേ അച്ഛനേയും സഹോദരങ്ങളേയും പരിചരിച്ച് ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.
സ്വന്തം വീട്ടുമുറ്റത്ത് നിന്നും ഉൽസവങ്ങളിലേക്കും പെരുന്നാളുകളിലേക്കും അമ്പലങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ഞാൻ കൊണ്ടു പോയി.
എനിക്കീ ധർമ്മം
ചെയ്യാൻ കഴിഞ്ഞതിൽ ആഹ്ലാദവാനാണ് ഞാനെന്ന്
രാജഗോപാൽ.
അമ്മ നിശ്ചയിച്ച യാത്ര തന്നെയാണ് കലോൽസവത്തിലേക്കുള്ള യാത്ര...
പ്രായമായവരെ നട തള്ളുന്ന
പ്രവണത ഇന്നും
സമൂഹത്തിൽ പുഴു കുത്തായ കാലത്താണ്
രാജഗോപാൽ സർഗ്ഗാത്മകമായ സാന്ത്വന കർമ്മത്തിലൂടെ സമൂഹത്തിന് സന്ദേശം നൽകുന്നത്.
ഉത്തരവാദിത്ത കലോൽസവമായ അറുപത്തി നാലാം സ്കൂൾ കലോൽസവത്തിൽ ഉത്തരവാദിത്തം അർത്ഥവത്തായി നിർവ്വഹിക്കുന്ന രാജഗോപാലിന് ബിഗ് ബിഗ് സല്യൂട്ട്.
