ശക്തമായ കാറ്റ് : മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.

  • Posted on January 09, 2023
  • News
  • By Fazna
  • 33 Views

തിരുവനന്തപുരം : കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല ഇന്നും ( ജനുവരി 9)  നാളെയും (ജനുവരി 10) ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ  വടക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 45  മുതൽ 55  കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു. 


Author
Citizen Journalist

Fazna

No description...

You May Also Like