വീട്ടുപടിക്കൽ ഇനി എത്തും മൃഗ ചികിത്സാ യൂണിറ്റ്.

  • Posted on January 04, 2023
  • News
  • By Fazna
  • 47 Views

തിരുവനന്തപുരം : കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കുക എന്ന ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്ത്ഥ്യമാകുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്ന “ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ്‌ ഡിസീസ് കോണ്ട്രോള്‍”  എന്ന കേന്ദ്രാവിഷ്ക്രിത പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്ററിനറി യുണിറ്റുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മവും  കേന്ദ്രീകൃത കോള്‍ സെന്‍റര്‍ സംവിധാനത്തിന്‍റെ ഉത്ഘാടനവും ട്രാവൻകൂർ ഇന്റർനാഷണൽ  കൺവെൻഷൻ സെന്റർ കാര്യവട്ടത്തു വച്ച് 2023 ജനുവരി  5 നു  വൈകുന്നേരം  3  മണിക്ക്   മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രുപാലയും  കേന്ദ്ര വിദേശ കാര്യ സഹമന്ത്രി  വി. മുരളീധരനും ചേർന്ന് നിർവഹിക്കുകയാണ്. 1962 കേന്ദ്രീകൃത ടോള്‍ഫ്രീ കോള്‍ സെന്‍റര്‍ സംവിധാനത്തിലൂടെയാണ് 29 മൊബൈല്‍ വെറ്ററിനറി യുണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.

കേന്ദ്രവിഷ്കൃത പദ്ധതിയായ "ലൈവ്സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോൾ" എന്ന പദ്ധതിയുടെ കീഴിൽ മൊബൈൽ വെറ്റിനറി യൂണിറ്റ് എന്ന ഘടകത്തിനു കീഴിലാണ് കേരള സംസ്ഥാനത്തിന് 29 മൊബൈൽ യൂണിറ്റുകൾ അനുവദിച്ചത്. ഇതിനായി കേന്ദ്രസർക്കാർ 4.64 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വാഹനത്തിന്റെ യൂണിറ്റ് കോസ്റ്റ് ചിലവ് 16 ലക്ഷം രൂപയാണ്. ഇതിൽ വാഹനം വാങ്ങുന്ന ചിലവും, വാഹനത്തിന്റെ അകത്ത് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമാണ്. ഇത്തരത്തിൽ 29 വാഹനങ്ങൾ വാങ്ങുകയും ആവശ്യമായ ചികിത്സ ഉപകരണങ്ങൾ വാഹനത്തിന്റെ അകത്ത് സജ്ജമാക്കുകയും ചെയ്ത്, പൂർണ്ണമായും സേവനത്തിനു സജ്ജമായിരിക്കുകയാണ്.

സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണ് ഈ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇടുക്കി ഒഴികെയുള്ള ജില്ലകളില് 2 ബ്ലോക്കുകളിൽ വീതവും, ഇടുക്കി ജില്ലയില് 3 ബ്ലോക്കുകളിലേയ്ക്കുമാണ് ഈ വാഹനങ്ങൾ നൽകുന്നത്. ഈ വാഹനങ്ങളുടെ തുടർനടത്തിപ്പ് ചിലവ് 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരും ചേർന്നാണ് വഹിക്കുന്നത്. കരാറടിസ്ഥാനത്തിൽ ഓരോ വാഹനത്തിലും ഒരു വെറ്റിനറി ഡോക്ടർ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റന്ഡന്റ് എന്നിങ്ങനെ മൂന്നു പേരാണ് സേവനത്തിനായി ഉണ്ടാവുക. ഇത്തരത്തിൽ എടുക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും, വാഹനത്തിനാ വശ്യമായ മരുന്നുകളും, ഇന്ധനചെലവും 60:40 എന്ന അനുപാതത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കുന്നതാണ്.

പ്രാരംഭഘട്ടത്തിൽ മേൽ പറഞ്ഞ 29 ബ്ലോക്കുകളിൽ ഉച്ചക്ക് ശേഷം ,1 മാണി മുതൽ 8 മണി വരെ ആണ് ഈ വാതിൽപ്പടി സേവനം ലഭ്യമാകുന്നത്. മൊബൈൽ വെറ്റിനറി യൂണിറ്റിൽ സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങൾ. വെളിച്ചമില്ലാത്ത സന്ദർഭങ്ങളിൽ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റർ, സർജറി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, ടോൾഫ്രീ നമ്പറിൽ നിന്നുള്ള കർഷകരുടെ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്ലറ്റ്,പശുക്കളിൽ ഗർഭാധാരണത്തിന് കുത്തിവെപ്പ് നടത്തുന്നതിനുള്ള  ഉപകരണങ്ങൾ തുടങ്ങിയ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ മൊബൈൽ യൂണിറ്റ്.

ഈ മൊബൈൽ യൂണിറ്റുകൾ എല്ലാം തന്നെ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെ നിയന്ത്രിക്കും. കർഷകർക്കും, പൊതുജനങ്ങൾക്കും "1962" എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ ഈ കാൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. അവരുടെ ആവശ്യങ്ങളും സംശയങ്ങളും പ്രസ്തുത കാൾ സെന്ററിൽ അറിയിക്കാവുന്നതാണ്. മൊബൈൽ യൂണിറ്റുകൾ കർഷകരുടെ വീട്ടുപടിക്കൽ എത്തേണ്ടതുണ്ടെങ്കില് കാൾസെന്റർ ഈ യൂണിറ്റുകളെ കർഷകരുമായി ബന്ധിപ്പിക്കുന്നതാണ്.

സംസ്ഥാനമൊട്ടാകെ സേവനം നൽകാൻ സാധിക്കുന്ന ഈ കാൾ സെന്റർ സംവിധാനം, തിരുവനന്തപുരം ജില്ലയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വെറ്റിനറി ഡോക്ടർ, 3 കാൾ എക്സിക്യൂട്ടീവുകള് എന്നിവര് മുഖേനയാണ്   ആദ്യഘട്ടത്തിലെ ക്രമീകരണം.

വാതിൽപ്പടി  സേവന നിരക്കും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

I. കന്നുകാലികൾ പോൾട്രി മുതലായവ, കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450/- രൂപ; കൃത്രിമ ബീജദാനം നൽകുന്നുണ്ടെങ്കിൽ 50/- രൂപ കൂടി അധികമായി ചാർജ് ചെയ്യും.

II. അരുമ മൃഗങ്ങൾ - ഉടമയുടെ വീട്ടുപടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950/- രൂപ.

III. ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 /- രൂപ.

91 പേർക്ക് പ്രത്യക്ഷത്തിൽ തൊഴിൽ നൽകുന്നതിനോടൊപ്പം അനേകായിരം പേർക്ക് പരോക്ഷമായി തൊഴിൽ നൽകാനും പദ്ധതി മൂലം സാധിക്കുന്നു. സേവനം ലഭ്യമാകുന്ന ജില്ല, ബ്ലോക്ക്, സ്ഥാപനത്തിന്റെ പേര് ക്രമത്തില്‍.

1. തിരുവനന്തപുരം നെടുമങ്ങാട്

(VPC നെടുമങ്ങാട്)

പാറശ്ശാല

(VPC പാറശ്ശാല)


2. കൊല്ലം

ചടയമംഗലം

(VH കടക്കൽ)

അഞ്ചൽ

(VH അഞ്ചൽ)


3. പത്തനംതിട്ട.

പറക്കോട് 

(VPC അടൂർ)

മല്ലപ്പള്ളി

(VH മല്ലപ്പള്ളി)


4.ആലപ്പുഴ

കഞ്ഞിക്കുഴി

(VH കണിച്ചുകുളങ്ങര)

മുതുകുളം

(VH മുതുകുളം)


5. ഇടുക്കി.

കട്ടപ്പന

(VPC കട്ടപ്പന)

ദേവികുളം

(VPC മൂന്നാർ)

അഴുത

(VD വണ്ടിപെരിയാർ)


6. കോട്ടയം. കാഞ്ഞിരപ്പള്ളി

(VPC കാഞ്ഞിരപ്പള്ളി)

വൈക്കം

(VH വൈക്കം)


7. എറണാകുളം. കോതമംഗലം

(VH ഊന്നുകൽ)

മുളന്തുരുത്തി

(VPC മുളന്തുരുത്തി)


8. തൃശ്ശൂർ.

മതിലകം

(VH മതിലകം)

പഴയന്നൂർ

(VH പഴയന്നൂർ)


9. പാലക്കാട്.

പട്ടാമ്പി

(VH പട്ടാമ്പി)

അട്ടപ്പാടി

(VH അഗളി)


10. മലപ്പുറം.

തിരൂർ

(VPC തിരൂർ)

നിലമ്പൂർ

(VH നിലമ്പൂർ)


11. കോഴിക്കോട്. കൊടുവള്ളി

(VD താമരശ്ശേരി)

തൂണേരി

(VH തൂണേരി)


12. വയനാട്.

മാനന്തവാടി

(VPC  മാനന്തവാടി)

സുൽത്താൻ ബത്തേരി

(VHസുൽത്താൻബത്തേരി)


13. കണ്ണൂർ.

പയ്യന്നൂർ

(VPC പയ്യന്നൂർ)

ഇരിട്ടി

(VPC ഇരിട്ടി)


14. കാസർകോട് കാഞ്ഞങ്ങാട്

(VH കാഞ്ഞങ്ങാട്)

കാസർകോട്

(DVC കാസർകോട്)


Author
Citizen Journalist

Fazna

No description...

You May Also Like