വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് നാളെ

സ്വന്തം ലേഖകൻ.


ആസ്പിരിയേഷൻ ജില്ലയായ വയനാട്ടിലെ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനും,

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികള്‍ അവതരിപ്പിക്കാന്‍ ജില്ലാതല വികസന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി ഹോട്ടല്‍ സപ്ത റിസോര്‍ട്ടില്‍ ഇന്ന് (ജൂണ്‍ 17) രാവിലെ 9.30 മുതല്‍ ജില്ലാതല കോണ്‍ക്ലേവ് നടക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.   


ജില്ലയില്‍ നടപ്പിലാവുന്ന വയനാട് പാക്കേജ്, ആസ്പിരേഷണല്‍ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം,  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്‌കി, എംപി ലാഡ്‌സ്, എംഎല്‍എ ലാഡ്‌സ്, സിഎസ്ആര്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് വിവിധ വികസന പദ്ധതികള്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത എന്നിവ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. 


ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.   കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവതരണം നടത്തും. ജില്ലയുടെ വികസന മുന്നേറ്റത്തിന് ഓരോ വകുപ്പുകളും അഞ്ച് പദ്ധതികള്‍ തയ്യാറാക്കി വികസന കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.

പട്ടികവര്‍ഗ വിഭാഗക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കുന്ന ദര്‍ത്തി ആഭ ജന്‍ ജാതീയ ഗ്രാം ഉദ്കര്‍ഷ് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതികളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.

Author
Citizen Journalist

Goutham prakash

No description...

You May Also Like