' ഇരുതലമൂരി'യുമായി വിദേശത്തേക്ക് കടക്കാൻ ശ്രമം ;മലപ്പുറം സ്വദേശി ക്രൈം ഇന്റലിജൻസിന്റെ പിടിയിൽ
നാലേകാൽ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ളതാണ് പാമ്പ്

പാലക്കാട്: അന്താരാഷ്‌ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഇരുതലമൂരി എന്നറിയപ്പെടുന്ന പാമ്പുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി ഹബീബിനെയാണ് പിടികൂടിയത്. പാലക്കാട് ജഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നാണ് ഇയാൾആന്ധ്രാപ്രദേശിൽ നിന്ന് മലപ്പുറത്തേക്ക് കടത്തികൊണ്ട് വന്ന പാമ്പിനെയാണ് റെയിൽവേ സംരക്ഷണ സേനയുടെ ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട്ട് പിടിച്ചെടുത്തത്.നാലേകാൽ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ളതാണ് പാമ്പ്.
അന്താരാഷ്‌ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഈ പാമ്പ് ഇന്ത്യയിൽ ഇതുവരെ പിടിച്ചിട്ടുള്ളവയിൽ ഏറ്റവും വലുതാണെന്നാണ് റിപ്പോർട്ട്. മലപ്പുറത്ത് നിന്നും പാമ്പിനെ വിദേശത്തേയക്ക് കടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ആർപിഎഫ് സംഘം വ്യക്തമാക്കി.രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടുത്തത്തിലൂടെയാണ് ആർപിഎഫ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത പാമ്പിനെയും പ്രതിയെയും വനംവകുപ്പിന് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രക്കാരുടെ സീറ്റുകൾ ടിക്കറ്റെടുക്കാതെ കയറുന്ന പോലീസ് ഉദ്യോഗസ്ഥർ കൈക്കലാക്കുന്നു