കേരള രാഷ്ട്രീയത്തിലെ ഉരുക്കു വനിതക്ക് വിട; കെ.ആർ ഗൗരിയമ്മ അന്തരിച്ചു
- Posted on May 11, 2021
- News
- By Deepa Shaji Pulpally
- 451 Views
കേരളം കണ്ട ഏറ്റവും മികച്ച വിപ്ലവകാരിയും, അഭിഭാഷകയും, എഴുത്തുകാരിയും, നയതന്ത്രജ്ഞയുമായ കെ ആർ ഗൗരി അമ്മയ്ക്ക് ആദരാഞ്ജലികൾ.

കേരളത്തിന്റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മ (102 ) വിടവാങ്ങി. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. അയ്യൻകാളി ഹാളിൽ രാവിലെ 10:30 ന് മൃതദേഹം പൊതുദർശനത്തിന് വെക്കും. ഒരു മണിക്കൂർ ആലപ്പുഴയിലും പൊതുദർശനം ഉണ്ടാവും. ആലപ്പുഴ വലിയ ചുടുകാട്ടിൽ വൈകീട്ട് ആറിനാണ് സംസ്കരണം.
കേരളത്തിലെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി രാഷ്ട്രീയത്തിൽ ഇറങ്ങിയ ഗൗരിഅമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വവും, ഒളിവ് ജീവിതം, ജയിൽവാസവും, കൊടിയ പീഡനങ്ങളും കടന്നാണ് കേരളചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങൾ ഒന്നായി ഗൗരിഅമ്മ രൂപപ്പെട്ടത്. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ 13 തവണ നിയമസഭാംഗവും ആറുതവണ മന്ത്രിയുമായ ഗൗരിയമ്മയുടെനേട്ടങ്ങളാണ്. 1919 ജൂലൈ 14 ന് ആലപ്പുഴയിൽ ജനിച്ച കെ ആർ ഗൗരിയമ്മ കേരള സംസ്ഥാനത്തെ ആദ്യത്തെ റവന്യൂ മന്ത്രിയായിരുന്നു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയായ ജന പതിയ സമൃദ്ധി സമിതിയുടെ തലവിയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപക നേതാക്കളിൽ ഒരാളുമാണ്.
സ്വകാര്യ ആശുപത്രികളുടെ പകൽ കൊള്ളക്ക് പൂട്ടിട്ട് സർക്കാർ