സർക്കാർ ഉടമസ്ഥതയിലുള്ള മുഴുവൻ എസ്റ്റേറ്റ് ഭൂമിയും വീണ്ടെടുക്കാൻ കേസ്സ് നൽകണം.

  • Posted on October 27, 2024
  • News
  • By Fazna
  • 20 Views

സർക്കാർ ഉടമസ്ഥതയിലുള്ള മുഴുവൻ എസ്റ്റേറ്റ് ഭൂമിയും വീണ്ടെടുക്കാൻ കേസ്സ് നൽകണം.വയനാട് പ്രകൃതി സംരംക്ഷണ സമിതി.

സ്വന്തം ലേഖകൻ.

കൽപ്പറ്റ.

സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് ഉടമസ്ഥതയിൽ ഉണ്ടായിരുന്ന തോട്ടഭൂമികൾ സർക്കാറിന്ന് മാത്രം ഉടമസ്ഥതയും ക്രയവിക്രയ അവകാശമുള്ളതുമാണെന്ന് കേരള ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്ന് 2019ൽ അത്തരം ഭൂമി വീണ്ടെടുക്കാൻ സർക്കാർ നിയമിച്ച ലാൻ്റ് റിസംപ്ഷൻ ഓഫീസർ രാജമാണിക്യം കണ്ടെത്തുകയും സിവിൽ കോടതിയിൽ കേസ്സു നൽകുന്നതിന്ന് വേണ്ടി വയനാട് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകിയതുമായ 49 എസ്റേറ്റുകളുടെ കൈവശമുള്ള 59000 ഏക്കർ ഭൂമിയും ഏറ്റെുക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

ഹാരിസൺ മലയാളത്തിൻ്റെ കൈവശമുള്ള 20000 ഏക്കറിൽ 297. 1770 ഏക്കറിൻ്റെയും എൽസ്റ്റൺ ടി എസ്റ്റേിൻ്റെ 635 ഏക്കറിൽ ഒരു ചെറിയ ഭാഗത്തിനും വേണ്ടി മാത്രം അവകാശം ഉന്നയിച്ച് ബത്തേരി സബ് കൊതിയിൽ നൽകിയ കേസ്സ് പ്രഹസനവും ഒത്തുകളിയുടെ ഭാഗവുമാണ്. പ്രതിപക്ഷ പാർട്ടികളും ജനപ്രതിനിധികളും മൌനം പാലിക്കുന്നത് സംശയാസ്പതമാണ്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ടൌൺഷിപ്പ് നിർമ്മാക്കാനുള ഭൂമി നിലവിലെ മാർക്കറ്റ്റൈറ്റിനെക്കാൾ 4 ഇരട്ടി നൽകി എൽ എ ആർ ആർ ആക്ട് അനുസരിച്ച് ഏറ്റെടുപ്പിക്കാനുള്ള ഗൂഢ നീക്കം ഈ നാടകത്തിനു പിറകിലുണ്ട്.

 ലാൻ്റ് റിസംപ്ഷൻ ഓഫിസറും ലാൻ്റ് റവന്യൂ സെക്രട്ടറിയും പലകുറി ആവശ്യപ്പെട്ടിട്ടും വയനാട്ടിലെ ജില്ലാകളക്ടർമാർ അമാന്തം കാണിച്ചത് സർക്കാറിൻ്റെ ഇംഗിതമനുസരിച്ചാണ്.

സർക്കാർ ഭൂമി കൈവശമുള്ള എസ്റ്റേറ്റുടമകൾ നിയമവിരുദ്ധമായി ഭൂമി മറിച്ചു വിൽക്കുകയും മുറിച്ചു വിൽക്കുകയും തരം മാറ്റുകയും മരങ്ങൾ മുറിക്കുകയും ടൂറിസം പ്രവർത്ത്നങ്ങൾ നടത്തുകയും ചെയ്യുന്നത് പലവട്ടം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. മാനന്തവാടി താലൂക്കാപ്പീസിൽ മരംമുറിക്കായി വർഷങ്ങളായി പ്രത്യേക ലോബി പ്രവർത്തിക്കുന്നുണ്ട്.

കേസ്സുകൾ നൽകുന്നതോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾ തടയുകയും അനധികൃത നിർമ്മതികൾ പൊളിച്ചു മാറ്റുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും വേണമെന്ന് സമിതി ആവശ്യപ്പെടുന്നു.

എൻ. ബാദുഷ. പ്രസിഡണ്ട് തോമസ്സ് അമ്പലവയൽ സെക്രട്ടറി ബാബു മൈലമ്പാടി എനിവർ വ്യക്തമാക്കി.

Author
Citizen Journalist

Fazna

No description...

You May Also Like