തലമുടിയുടെ സംരക്ഷണത്തിന് പാടത്താളി
- Posted on August 13, 2021
- Health
- By Deepa Shaji Pulpally
- 3174 Views
പാടത്താളി ഇല കേശസംരക്ഷണത്തിന് പുരാതനകാലം മുതൽ പൂർവികർ ഉപയോഗിച്ചുപോരുന്നത് എങ്ങനെ എന്ന് നോക്കാം.
'സൈക്ലിയ പെൽടാറ്റ 'എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പാടത്താളി ഒരു ഔഷധ സസ്യമാണ്. ഇതിന്റെ എല്ലാ ഭാഗങ്ങളും പ്രത്യേകിച്ച് കിഴങ്ങും, ഇലയും ആയുർവേദത്തിൽ ഉപയോഗിച്ചു പോരുന്നു .
നേത്ര രോഗങ്ങൾ, വൃഷ്ണ രോഗങ്ങൾ, ഗർഭപാത്ര ഭ്രംശനം, വൃക്ക രോഗങ്ങൾ, മഹോദരം തുടങ്ങിയ അസുഖങ്ങൾക്കും, വിഷചികിത്സയും ഇവ ഉപയോഗിക്കുന്നുണ്ട്.
അത്ര പെട്ടന്ന് ശ്രദ്ധയിൽ പെടാതെ മരങ്ങളിൽ വള്ളിയായി പടർന്നുകയറി പോകുന്ന ഇതിന്റെ ചുവട്ടിലാണ് കിഴങ്ങ് സ്ഥിതിചെയ്യുന്നത്. ഇതിനൊക്കെ പുറമേ പാടത്താളി ഇല കേശസംരക്ഷണത്തിന് പുരാതനകാലം മുതൽ പൂർവികർ ഉപയോഗിച്ചുപോരുന്നത് എങ്ങനെ എന്ന് നോക്കാം.