മുനിമാരുടെയും, യോഗികളുടെയും കഥകളിൽ മാത്രം കേട്ടിട്ടുള്ള " കമണ്ഡലു " കണ്ടിട്ടുണ്ടോ?
- Posted on July 22, 2021
- Kouthukam
- By Deepa Shaji Pulpally
- 1617 Views
പുരാതന കാലത്ത് ഈ വൃക്ഷത്തിന്റെ ഫലം മുനിമാർ കുടിവെള്ളം ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
പുരാണങ്ങളിലും, ഇതിഹാസങ്ങളിലുമാണ് നമ്മളിൽ അധികം പേരും കമണ്ഡലുവിനെക്കുറിച്ച് കേട്ടിട്ടുള്ളത്. പുരാതന കാലത്ത് ഈ വൃക്ഷത്തിന്റെ ഫലം മുനിമാർ കുടിവെള്ളം ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ആദ്യമായി ഈ വൃക്ഷം വളർന്നത് പുത്തൂരിലെ പാംഗിലുള്ള രാജൻന്റെ വീട്ടിലാണ്.
കമണ്ഡലു ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കെ അമേരിക്ക, വെസ്റ്റ് ഇൻഡീസ്, സെക്കൻഡ് ഫ്ലോറിഡ എന്നീ പ്രദേശങ്ങളിൽ വളരുന്ന ഒരു ഇനം പൂച്ചെടി വൃക്ഷമാണ് . കമണ്ഡലു സെന്റ് ലൂസിയയുടെ ദേശീയ വൃക്ഷമാണ്. ചെറിയ ഇലകളോടുകൂടിയ ചെടിയാണിത്.
ഇത് ഇന്ത്യയിൽ പലസ്ഥലങ്ങളിലും നട്ടുവളർത്തി പോന്നിരുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ക്യൂബയിൽ അസ്വസ്ഥമായ ആവാസവ്യവസ്ഥയിലും, മോശം ഡ്രെയിനേജ് പ്രദേശങ്ങളിലും വളരുന്നുണ്ട്.
മെക്സിക്കോയിൽ കമണ്ഡലു ഫലം , വെള്ളം കുടിക്കാനും ഭക്ഷണം വിളമ്പാനുമുള്ള പാത്രങ്ങളായി ഉപയോഗിക്കാറുണ്ട്. ഉണങ്ങിയ കമണ്ഡലു ഫലം കോഫി കപ്പ് ആയി ക്യൂബയിലെ കർഷകർ ഉപയോഗിക്കാറുണ്ട്. എന്നാൽ കൊളംബിയയിൽ ഉണങ്ങിയ കമണ്ഡലു ഫലം ഒരു സംഗീത ഉപകരണമാണ്. പടിഞ്ഞാറൻ ദക്ഷിണാഫ്രിക്കക്കാർ കമണ്ഡലു ഫലം ഉപയോഗിച്ച് സംഗീതോപകരണങ്ങൾക്ക് അലങ്കാരം കൂട്ടുകയാണ് പതിവ്.
കമണ്ഡലു ഫലം ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ നിറത്തിലും തരത്തിലുമുള്ള പാത്രങ്ങൾ ഇന്ന് വിപണിയിൽ ധാരാളം ലഭ്യമാണ്.
40 അടി വരെ വളരുന്ന കമണ്ഡലു വൃക്ഷത്തിന്റെ തമിഴ് പേര് തിരുവോട്ടു കായ് എന്നാണ്. ഇംഗ്ലീഷിൽ കമണ്ഡലു വിന്റെ അർത്ഥം "ഭിക്ഷക്കാരനെ പാത്രം "എന്നാണ്. കമണ്ഡലു ഫലത്തിന് കട്ടിയുള്ള പുറംതോട് ഉള്ളതിനാൽ വർഷങ്ങളോളം ഇത് കേടുവരാതെ ഇരിക്കും. ഇതിന്റെ വെള്ളത്തിൽ ഔഷധഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ഗവേഷണങ്ങൾ നടക്കുന്നു എങ്കിലും ഇത് ഒരു മരുന്നും ഉപയോഗിക്കുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു തേങ്ങയുടെ വലിപ്പമുള്ള കമണ്ഡലു ഫലങ്ങളുടെ ആന്തരീക കാമ്പ് നീക്കം ചെയ്തതാണ് മുനിമാർ ജലം സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങളായി ഉപയോഗിച്ചിരുന്നത്.
ഇത്ര വിശിഷ്ടമായ കമണ്ഡലു ഫലം നമുക്കും ഒന്ന് കണ്ടു നോക്കാം.