നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന മക്ഡൊണെൽ തടാകം

നിരവധി അത്ഭുത കാഴ്ചകളാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്, ഓസ്ട്രേലിയയിലെ മക്ഡൊണെൽ തടാകം അത്തരത്തിലൊരു വിസ്മയ കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ പിങ്ക് തടാകം. റോഡിന് ഒരു വശം പിങ്ക് നിറവും മറു വശം നീല നിറവുമാണെന്നുള്ളതാണ് ഈ തടാകത്തിൻറെ പ്രത്യേകത. ഈ കാഴ്ച്ച ഏതൊരാളുടെയും മനം മയക്കും. 

ഓസ്ട്രേലിയ എന്ന രാജ്യം പ്രകൃതിയുടെ അത്ഭുതങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ പ്രകൃതി ദൃശ്യങ്ങളിൽ ഏറ്റവും മനോഹരവും അതിശയകരവുമായ പിങ്ക് തടാകങ്ങൾ സ്ഥിതി ചെയ്യുന്നതും ഓസ്‌ട്രേലിയയിലാണ്. അതിൽ ഏറ്റവും മികച്ചതാണ് മക്ഡൊണെൽ തടാകം. ഈ തടാകം പിങ്ക്, പച്ച, നീല എന്നീ നിറങ്ങളിൽ കാണാൻ കഴിയും. ഏറ്റവും തീവ്രമായ പിങ്ക് തടാകങ്ങളിലൊന്നാണ് സൗത്ത് ഓസ്‌ട്രേലിയയിലെ ഐർ പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന മക്ഡൊണെൽ തടാകം.

ഇപ്പോൾ ഇത് തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ ജിപ്സം ഖനിയായ മക്ഡൊണെൽ തടാകം മുമ്പ് ഉപ്പ് ഖനിയായിരുന്നു. ഇന്ന് തടാകത്തിന് ഇത്ര മനോഹരമായ നിറങ്ങൾ ലഭിക്കുന്നത് ചുവപ്പ്, പിങ്ക് നിറത്തിലുള്ള ആൽഗകളിൽ നിന്നും അതിൽ വസിക്കുന്ന സൂക്ഷ്മ ജീവികളിൽ നിന്നുമാണ്. ഈ പിങ്ക് തടാകം കൂടാതെ കണ്ണഞ്ചിക്കുന്ന വെളുത്ത മണൽ തീരങ്ങളും ഓസ്‌ട്രേലിയയിലെ മികച്ച സർഫ് സ്പോട്ടുകളുമെല്ലാം ഈ പ്രദേശത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. 


ഈ കാഴ്‌ച തേടി  നിരവധി സഞ്ചാര പ്രേമികളാണ് അവിടെയെത്തുന്നത്. തടാകത്തിന്റെ ചിത്രങ്ങളും വിഡിയോകളായും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. തടാകത്തിനോട് അടുത്തായിട്ടുള്ള കാക്ടസ് ബീച്ചും പ്രസിദ്ധമാണ്. പിങ്ക് തടാകത്തിൽ നീന്തൽ സാധ്യമല്ലാത്തതിനാൽ സഞ്ചാരികൾ കാക്ടസ് ബീച്ചിൽ പോയാണ്  ആ സങ്കടം തീർക്കാറുള്ളത്.

നിറം മാറുന്ന തടാകം

Author
Sub-Editor

Sabira Muhammed

No description...

You May Also Like