കിടിലൻ ടേസ്റ്റിൽ ഒരു കാരറ്റ് കേക്ക് തയ്യാറാക്കാം.. .കാരറ്റ് കേക്ക് ഡേ എന്നാണന്നറിയുമോ??........
- Posted on January 15, 2021
- Kitchen
- By enmalayalam
- 825 Views
വിവിധ തരം കേക്കുകൾ നമ്മൾ കണ്ടു കഴിഞ്ഞു . എല്ലാവിധ ആരോഗ്യ ഗുണങ്ങളുമടങ്ങിയ ഭക്ഷ്യ വിഭവമായ കാരറ്റ് കൊണ്ടുള്ള ഒരു കേക്ക് നമ്മുക്ക് പരീക്ഷിക്കാം ..
5000 വർഷത്തിലേറെയായി കാരറ്റ് ഭക്ഷ്യ വസ്തുവായി ഉപയോഗിക്കപ്പെടുന്നു. .വാസ്തവത്തില്‍, ഇതാദ്യമെല്ലാം വളർത്തിയിരുന്നത് മരുന്നിനായിട്ടാണ് . ഇത്തരത്തിൽ മരുന്നായി ഉത്പാദിപ്പിച്ചു തുടങ്ങിയ ഈ കാരറ്റ് ഇപ്പോൾ പലതരത്തിലുള്ള ഭക്ഷ്യ വസ്തുവായി ലോകം മുഴുവൻ നമ്മൾ ഉപയോഗിക്കുന്നു. കാരറ്റിന്റെ ഉത്ഭവസ്ഥാനമായി അറിയപ്പെടുന്നത് അഫ്ഗാനിസ്താന്‍ ആണ്.
ഫെബ്രുവരി 3 നാഷണൽ കാരറ്റ് കേക്ക് ഡേ ആയി ആഘോഷിക്കുന്നു. ആരാണ് ഈ ദിവസം കണ്ടെത്തിയത് എന്നത് ഇപ്പോഴും അവ്യക്തമാണ്. പണ്ട് കാലത്ത് പഞ്ചസാര വളരെ വിലയേറിയ വസ്തുവായിരുന്നു സാധാരണക്കാരുടെ ഇടയിൽ ലഭ്യമല്ലായിരുന്നു. അക്കാലത്തെ ആളുകൾ കേക്ക് ഉണ്ടാക്കാനായി കാരറ്റിനെ ഉപയോഗിച്ചിരുന്നു . മറ്റുള്ള പച്ചക്കറികളെക്കാളും മധുരമുണ്ട് കാരറ്റിന് . ഇതുപയോഗിച്ച ഡെസ്സേർട്ടുകളും ഉണ്ടാക്കാൻ എളുപ്പമായിരുന്നു. കാരറ്റ് കേക്കിന്റെ ഉത്ഭവം എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല എന്നാൽ അവയുടെ പാചക കുറിപ്പുകൾ 1827 മുതലാണ് എഴുതപ്പെട്ടത്. സ്വിറ്റസർലണ്ടിലെ പൈതൃക പ്രകാരം കുട്ടികളുടെ ജന്മദിനത്തിൽ കാരറ്റ് കേക്ക് വളരെ പ്രസിദ്ധമാണ്.