ഇന്ധന വില വർദ്ധനവ്; കുതിരവണ്ടിയിൽ വിവാഹ യാത്ര നടത്തി വധൂവരൻമാർ
- Posted on November 05, 2021
- Localnews
- By Deepa Shaji Pulpally
- 493 Views
ഈ വ്യത്യസ്തമായ ഇന്ധനവില പ്രതിഷേധം സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്
ദിനംപ്രതി വർദ്ധിച്ചുവരുന്ന ഇന്ധനവില സാധാരണക്കാരന് താങ്ങാവുന്നതിന് അപ്പുറമാണ്. ഇതിനെതിരെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ വർദ്ധിച്ചു വരുന്ന ഇന്ധന വിലക്കെതിരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് എബിനും, റോസ് മരിയും.
ഇരുവരും തങ്ങളുടെ വിവാഹ ചടങ്ങിന് കാർ ഉപേക്ഷിച്ച് കുതിരവണ്ടിയിൽ യാത്ര ചെയ്താണ് പ്രധിഷേധമറിയിച്ചത്. പരപ്പ സെന്റ്: ജോസഫ് പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. ഇതിനുശേഷം പള്ളിയിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരെയുള്ള വരന്റെ ഗൃഹത്തിലേക്ക് കുതിരവണ്ടിയിൽ യാത്ര ചെയ്താണ് പ്രതിഷേധം അറിയിച്ചത്.
വരൻ എബിന്റെ പിതാവ് തോമസ്പരപ്പയിലെ ടാക്സി ഉടമയും, ഡ്രൈവറും കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ധനവിലയിൽ പ്രതിഷേധിച്ച് വധൂവരന്മാരുടെ യാത്രയ്ക്കായി പരപ്പ പുതുശ്ശേരി സ്വദേശിയുടെ കുതിരവണ്ടി തെരഞ്ഞെടുക്കുകയായിരുന്നു. ഈ വ്യത്യസ്തമായ ഇന്ധനവില പ്രതിഷേധം സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.