കേന്ദ്ര സർക്കാറിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം; ഇന്ധന നികുതി കേരളം കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി
- Posted on November 04, 2021
- News
- By Sabira Muhammed
- 235 Views
ആറ് വർഷത്തിനിടെ കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് നികുതി കുറയ്ക്കാനാവില്ലെന്നും പറഞ്ഞ മന്ത്രി മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നത് കൂട്ടിയ നികുതിയാണെന്നും കുറ്റപ്പെടുത്തി

കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് സംസ്ഥാനം പണം കണ്ടെത്തുന്നത് ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. ആറ് വർഷത്തിനിടെ കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് നികുതി കുറയ്ക്കാനാവില്ലെന്നും പറഞ്ഞ മന്ത്രി മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നത് കൂട്ടിയ നികുതിയാണെന്നും കുറ്റപ്പെടുത്തി.
കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തിൽ വില കുറയ്ക്കാനാകില്ലെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാട്ടി. എക്സൈസ് നികുതി 2014 ൽ മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്നു. അത് പിന്നീട് 32 രൂപ വരെ വർധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു.
മറ്റ് സംസ്ഥാനങ്ങൾ നികുതി കൂട്ടിയത് പോലെ കേരളം കൂടിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറച്ചതെന്നും ആവർത്തിച്ച് പറഞ്ഞു. നിലവിൽ സംസ്ഥാന വാറ്റ് പെട്രോൾ വിലയിൽ 26 രൂപയ്ക്ക് മുകളിലുണ്ട്. ആനുപാതികമായ വർധനവ് ഇന്ധന വില വർധിപ്പിച്ചപ്പോഴെല്ലാം ഇതിലുണ്ടായിരുന്നു. ഇതിൽ ആനുപാതികമായ കുറവ് ഇപ്പോൾ കേന്ദ്രം വില കുറച്ചതോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം കടുത്ത വിമർശനം മറുഭാഗത്ത് ഉയരുമ്പോൾ സർക്കാരിന് വില കുറയ്ക്കേണ്ടി തന്നെ വന്നേക്കും.
എം. ടെക് കോസ്റ്റൽ ഹാർബർ എൻജിനീയറിങ് പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കി അനീറ്റ തോമസ്