വിദേശത്തുള്ളവർക്ക് എങ്ങനെ മരുന്ന് അയക്കാം?
- Posted on November 03, 2023
- Health
- By Dency Dominic
- 217 Views
AIR CARGO വഴിമരുന്നുകൾ വളരെ ലളിതമായി അയക്കാനുള്ള വഴിയൊരുക്കുകയാണ് നോർക്ക

വിദേശത്തുള്ള പ്രിയപ്പെട്ടവർക്ക് മരുന്നുകൾ എങ്ങനെ അയക്കാം എന്ന് ടെൻഷനടിക്കുവർക്ക് ആശ്വാസമാകുകയാണ് നോർക്ക. ഇനി മുതൽ AIR CARGO വഴിമരുന്നുകൾ വളരെ ലളിതമായി അയക്കാനുള്ള വഴിയൊരുക്കുകയാണ് നോർക്ക.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. വിദേശത്തേയ്ക്ക് മരുന്ന് അയയ്ക്കുന്നതിന് വേണ്ടി todcochin(@nic.in എന്ന ഇ-മെയിൽ വിലാസം മുഖേന NOC ക്ക് വേണ്ടി അപേക്ഷിക്കേണ്ടതാണ്. ഇതിനായി അയയ്ക്കുന്ന മരുന്നുകളുടെ ഫോട്ടോ, മരുന്ന് വാങ്ങിയ ബിൽ, ഡോക്ടറുടെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ തിരിച്ചറിയൽ രേഖ എന്നിവ ഇ-മെയിൽ മുഖേന മേൽ പറഞ്ഞിട്ടുള്ള മെയിൽ ഐഡി യിൽ, മാതൃക അപേക്ഷാഫോറത്തിനൊപ്പം അയച്ചു കൊടുക്കേണ്ടതാണ്. കൊച്ചിയിലെ CDSCO ഓഫീസിന്റെ ഫോൺ നമ്പർ 0484 -2666042, NOC ഇ-മെയിൽ മുഖേനയാണ് ലഭിക്കുക.