വനിതാ ദിനത്തില്‍ 'സുരക്ഷിത്' പദ്ധതിയുമായി കേരളാ ഫീഡ്സ്

  • Posted on March 08, 2023
  • News
  • By Fazna
  • 168 Views

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് (എം-കപ്പ്) പ്രോത്സാഹിപ്പിക്കുന്നതിനായി 'സുരക്ഷിത്' പദ്ധതിയുമായി കേരള ഫീഡ്സ് ലിമിറ്റഡ് (കെഎഫ്എല്‍). 13 മുതല്‍ 17 വരെ പ്രായത്തിലുള്ള സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള പദ്ധതി ഇന്ന് (മാര്‍ച്ച് 8) വനിതാ ദിനത്തില്‍ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്കൂളുകളിലെ 15,000ത്തിലധികം കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേരള ഫീഡ്സിന്‍റെ സിഎസ്ആര്‍ പദ്ധതി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. മാര്‍ച്ച് 31 നകം മെന്‍സ്ട്രല്‍ കപ്പ് വിതരണം പൂര്‍ത്തിയാക്കും. കേരള ഫീഡ്സിന്‍റെ 2021-2022 സാമ്പത്തിക വര്‍ഷത്തെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡുമായി (എച്ച്എല്‍എല്‍) സഹകരിച്ചാണ് 'സുരക്ഷിത്' നടപ്പാക്കുന്നത്. പരിസ്ഥിതിസൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് സാനിറ്ററി നാപ്കിനുകളുടെ ബദലായിട്ടാണ് കണക്കാക്കുന്നത്. മെഡിക്കല്‍-ഗ്രേഡ് സിലിക്കണ്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സംരക്ഷണം നല്‍കും. ചോര്‍ച്ചയും ദുര്‍ഗന്ധവുമില്ലാത്ത മെന്‍സ്ട്രല്‍ കപ്പ് 10 വര്‍ഷം വരെ ഉപയോഗിക്കാനുമാകും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like