പ്രൊഫ. ദീപങ്കർ ബാനർജി ഐഐഎസ്ടി ഡയറക്ടറായി ചുമതലയേറ്റു.
- Posted on October 15, 2024
- News
- By Goutham prakash
- 181 Views
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി) ഡയറക്ടറായി പ്രൊഫ. ദീപങ്കർ ബാനർജി 2024 ഒക്ടോബർ 14 ന് ചുമതലയേറ്റു

സ്വന്തം ലേഖകൻ.
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി) ഡയറക്ടറായി പ്രൊഫ. ദീപങ്കർ ബാനർജി 2024 ഒക്ടോബർ 14 ന് ചുമതലയേറ്റു. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഎ) സീനിയർ പ്രൊഫസറായ അദ്ദേഹം ഇതിന് മുൻപ്, 2019 ഡിസംബർ മുതൽ, ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഡിഎസ്ടി) ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസിൻ്റെ (ARIES) ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 സെപ്‌റ്റംബർ മുതൽ ഐഐഎസ്‌ടിയുടെ അധിക ചുമതല വഹിച്ചിരുന്ന വിഎസ്എസ്‌സി ഡയറക്‌ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരിൽ നിന്നാണ് പ്രൊഫ. ദീപങ്കർ ബാനർജി ഐഐഎസ്ടി ഡയറക്ടറായി ചുമതലയേറ്റെടുത്തത്