നൂറ്റാണ്ടുകൾ പഴക്കമുള്ള കേണികൾ (കിണറുകൾ ) വയനാട്ടിൽ ഇന്നും നിലനിൽക്കുന്നു
- Posted on October 14, 2020
- Localnews
- By Deepa Shaji Pulpally
- 1969 Views
' കേണി ' എന്ന വാക്കിനർത്ഥ० ' കനി ' , കിണർ എന്നെക്കെയാണ്
വയനാട് : പുൽപള്ളിയിൽ നിന്നും 10 - കി.ലോ.മീറ്റർ അകലെയുള്ള വനഗ്രാമത്തിൽ , ഗോത്ര വർഗ്ഗ സമൂഹമായ കുറുമ വിഭാഗത്തിലെ ജനത താമസിക്കുന്ന കോളനിയാണ് പാക്കം .
വിനോദസഞ്ചാര കേന്ദ്രമായ കുറവാ ദ്വീപിന്റെ ഓരം ചേർന്ന് വൻ മരങ്ങളാൽ ആവൃതമായ നാട്ടുവഴിയോരം കടന്ന് ചെല്ലുന്നതാണ്, കുറുമ രാജവംശത്തിൻെറ ആസ്ഥാനമായ പാക്കം .
പാക്കം കോളനിയിലെ ചരിത്ര പ്രധാന കാഴ്ചയാണ് കേണി.
' കേണി ' എന്ന വാക്കിനർത്ഥം ' കനി ' , കിണർ എന്നെക്കെയാണ്.
കാനനത്തിലെ അപൂർവ്വ നിധി ( Treasure's) കളാണ് ഈ പനംകുറ്റി കേണികൾ.
പനയുടെ ഉൾചോറ് നീക്കം ചെയ്ത പനകുറ്റി, ഉപയോഗിച്ച് പണിത കെച്ചു കിണറാണ് കേണികൾ.
വയനാട്ടിലെ കേണികൾക്ക് 500 - വർഷം പഴക്കമുണ്ടെന്ന് കോളനി നിവാസികൾ വിശ്വസിക്കുന്നു.
കേണികൾ ഒരു ജനതയുടെ ജലസംസ്കാരത്തിൻെറ അടയാളമാണ്.
പാക്കം കുറുമ കോളനിയിലെ വിവാഹങ്ങൾക്കും കേണിയുമായ് രസകരമായ ഒരു ചടങ്ങ് നിലനിൽക്കുന്നു.
വിവാഹം കഴിഞ്ഞെത്തുന്ന നവ വധു ആദ്യം ചെയ്യേണ്ടത് കാട്ടിലുള്ള കേണിയിൽ കാൽ നടയായി പോയി, ഒരു കുടം ജലം ശേഖരിച്ച് ഭർതൃ ഗ്രഹത്തിൽ പ്രവേശിക്കണം .
കുറുമ കുടിയിൽ ഒരു കുഞ്ഞു പിറന്നാൽ ആദൃമായ് നാവു നനക്കുന്നതു മുതൽ - അവസാനമായ് മരണ ക്രിയകൾക്കു വരെ കേണിയിലെ ജലമാണുപയോഗിക്കുന്നത്.
സദൃ ഒരുക്കുന്ന അരി മണികളിലോതാനും മണികൾ പ്രാർത്ഥാനപൂർവ്വം കേണിയിൽ സമർപ്പിക്കുന്ന ചടങ്ങും , ദൈവ പുരകളിലെ ചടങ്ങുകൾക്കും കേണിയിലെ ജലം ഉപയോഗിക്കുന്നു.
കുംഭമാസത്തിലെ പുരാതന ആഘോഷമായ
" ഉച്ചാൽ " ഉത്സവത്തിൻെറ , മൂന്നാം നാൾ കുല ദൈവമായ മുത്തശ്ശി തെയ്യം ഉറഞ്ഞുതുള്ളി, കേണിയിൽ നിന്നു० വെള്ളം കോരി ആയിരം കുളി നടത്തുക പതിവ് ആചാരമാണ്.
പാക്കം ദേശത്തെ കുറുമ കോളനിക്കാരെ കൂടാതെ, താഴെ തിരുമുഖം , ഇല്ലിയാബം , പാക്കം കുന്ന്, അയൽ ഗ്രാമങ്ങളിലടക്കം നടക്കുന്ന ചടങ്ങുകൾക്ക് കേണീ ജലം നിത്യം ഉപയോഗിക്കുന്നു.
ഭൂമിയുടെ ഉപരി തലത്തിലേക്ക് അനർഘമായി പ്രവഹിക്കുന്ന ജലധാരയായ കേണികൾ പ്രകൃതി ജീവിതത്തിൻെറ ശേഷിക്കുന്ന സ്മാരകങ്ങളാണ്.
പരിസ്ഥിതി ജീവിതത്തിൻെറ, അറ്റു പോകാത്ത അവശേഷിക്കുന്ന കണ്ണികളാണ്, ഈ ശുദ്ദ ജലസംഭരണി .
" പ്രകൃതിയെ, സംരക്ഷിക്കൂ .... ഭാവി സുഗമമാക്കൂ " ( Save the nature, Pave the future" ) എന്ന ആപ്ത വാകൃത്തിലൂന്നി ...ഈ ജല സംഭരണികൾ കൈമോശം വരാതെ പാലിക്കാം .
പ്രകൃതിയെ ദൈവ തുലൃമായി കണ്ട് ആദരിക്കുകയും , അംഗീകരിക്കുകയും , കേണികളിലൂടെ ജലസംരക്ഷണം നടത്തുകയും ചെയ്ത ഈ ഗോത്ര വിഭാഗത്തിലെ മൺ മറഞ്ഞുപോയ പൂർവ്വികർ ആദരിക്കപെടേണ്ടവർ തന്നെയാണ്.
അവരാണ് ഭൂമിയുടെ യഥാർത്ഥ സംരക്ഷകരും , അവകാശികളും ....
റിപ്പോർട്ട് : ദീപാ ഷാജി പുൽപള്ളി .
(Citizen Journalism)