ചുംബിച്ച് മകനെ രക്ഷിച്ച ഇമ്രാൻ ഹാഷ്മി

അയാന് അയാൾ അവന്റ ജീവിതം രക്ഷിച്ച ബാറ്റ്മാനാണ്, സൂപ്പർ ഹീറോയാണ്

'നിങ്ങൾ ഒരാളെ വിമർശിക്കുന്നതിന് മുൻപ് അയാളുടെ ജീവിതം അറിയണം.'ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ ചൂടൻ ചുംബനരംഗങ്ങൾക്ക് പേര് കേട്ട നടനായിരുന്നു ഇമ്രാൻ ഹാഷ്മി. എന്നാൽ ജീവിതത്തിൽ ഏറ്റവും ഭംഗിയായി അഭിനയിച്ച വേഷമേതെന്ന് ചോദിച്ചാൽ, അത് ബാറ്റ്മാനായിരിക്കും എന്നാണ് ഇമ്രാൻ പറയുക. പക്ഷെ സിനിമയിൽ അല്ല.. ജീവിതത്തിൽ... സ്വന്തം മകന് വേണ്ടിയായിരുന്നു അയാൾ ബാറ്റ്മാനായത്.


പത്ത് വർഷങ്ങൾക്ക് മുൻപാണ് ഇമ്രാന്റെ മകൻ അയാൻ, അപൂർവ്വമായി കിഡ്നിയെ ബാധിക്കുന്ന ക്യാൻസർ രോഗബാധിതനാകാവുന്നത്. ചികിത്സയുടെ ഭാഗമായി കാനഡയിലേക്ക് പോയ, ഇമ്രാനും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. സിനിമയിലെ  റോളുകൾ കൊണ്ട്, കുപ്രസിദ്ധി  നേടിയിരുന്നുവെങ്കിലും, വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന വ്യക്തിയാണ് ഇമ്രാൻ. ആറ് വർഷങ്ങത്തോളം പ്രണയിച്ച പർവീൻ ഷഹാനിയെ തന്നെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മകന് ക്യാൻസറാണെന്ന് അറിഞ്ഞ നിമിഷം മുതൽ ഇമ്രാനും, പർവീനും അവന്റെ ജീവന് വേണ്ടി പൊരുതി. മകന്റെ ജീവന്റെ തുടിപ്പിനായി, ക്യാമറയ്ക്ക് മുൻപിൽ അയാൾ വീണ്ടും കാമുകനായി..' serial kisser' ആയി.


പണം കൊണ്ട് മാത്രം അയാന്റെ ജീവൻ നിലനിർത്താൻ സാധിക്കില്ലെന്നും, അതിന് അയാന്റെ  മനസ്സ് കൂടി വേണമെന്ന ബോധമാണ് ഇമ്രാനെ ബാറ്റ്മാനാക്കുന്നത്. മകന് ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ ഹീറോ, ബാറ്റ്മാനായ അയാൾ, ഫോൺ വിളികളിലൂടെ മകന് ആത്മ വിശ്വാസം പകർന്നു. മൂന്നു വയസ്സ് മുതൽ ക്യാൻസറിനെ നേരിട്ട അയാനെ മുന്നോട്ട് നയിച്ചത്, വേദനകൾക്കൊടുവിൽ താനുമൊരു സൂപ്പർ ഹീറോ ആകുമെന്ന ബാറ്റ്മാന്റെ ഉറപ്പായിരുന്നു. ഒടുവിൽ 2019ൽ മകൻ ക്യാൻസർ മുക്തനായപ്പോൾ, ബാറ്റ്‌മാനായി, മകനെ വിളിച്ച അയാൾ പറഞ്ഞു " നീയിന്നൊരു സൂപ്പർ ഹീറോയാണ്. 'അയാൻമാനെ'ന്ന സൂപ്പർ ഹീറോ. തന്റെയും മകന്റെയും ക്യാൻസർ പോരാട്ടത്തെക്കുറിച്ച് ഇമ്രാൻ എഴുതിയ, 'ദി കിസ്സ് ഓഫ് ലൈഫ്' ബെസ്റ്റ് സെല്ലറായി തിരഞ്ഞെടുക്കപ്പെട്ടു. കാണികൾക്ക് ഇമ്രാൻ അഡൾട്ട് ചിത്രങ്ങളിലെ കാമവെറി നിറഞ്ഞ നായകാനായിരിക്കാം, എന്നാൽ അയാന് അയാൾ അവന്റ ജീവിതം രക്ഷിച്ച ബാറ്റ്മാനാണ്.. സൂപ്പർ ഹീറോയാണ്....

Author
No Image
Journalist

Dency Dominic

No description...

You May Also Like