'വിലായത്ത് ബുദ്ധ'. യുടെ ചിത്രീകരണം പൂർത്തിയായി.
- Posted on March 12, 2025
- Cinema
- By Goutham prakash
- 344 Views
മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സംവിധാനം നിര്‍വഹിക്കുന്നത് ജയന്‍ നമ്പ്യാരാണ്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഉര്‍വ്വശി തീയേറ്റേഴ്സിഴ്സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിക്കുന്നതാണ് വിലായത്ത് ബുദ്ധ. എമ്പുരാന്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പ്രഥ്വിരാജ് മറയൂരില്‍ എത്തിയത്. മറയൂര്‍ , ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. സമീപകാല പൃഥ്വിരാജ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ദിവസം ചിത്രീകരിക്കുകയും, മുടക്കു മുതലുള്ളതുമായ ചിത്രമാണ് വിലായത്ത് ബുദ്ധ'. ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌ക്കരന്‍ മാഷും, ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുഡം അരങ്ങുതകര്‍ക്കുമ്പോള്‍ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്. ഷമ്മി തിലകനാണ് ഭാസ്‌ക്കരന്‍ മാഷ് എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. പ്രിയംവദാ കൃഷ്ണനാണു നായിക.
