സംസ്ഥാന അദ്ധ്യാപക അവാർഡ്
- Posted on September 09, 2025
- News
- By Goutham prakash
- 125 Views
സി.ഡി. സുനീഷ്
തലമുറകളുടെ നവനിർമ്മിതിയ്ക്കായി
പ്രവർത്തിക്കുന്ന നമ്മുടെ അധ്യാപക സമൂഹം സർവ്വദാ സമാദരണീയരാണ്.
നമ്മുടെ സാംസ്‌കാരികതയെ സ്വാധീനിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചുവരുന്ന
അധ്യാപകരെ മികച്ച അധ്യാപകനുള്ള
സംസ്ഥാനതല അവാർഡ് നൽകി പൊതു
വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു വരുന്നു.
നിസ്തുലമായ സേവനം കൊണ്ടും സർഗ്ഗാത്മകശേഷിക്കൊണ്ടും ശ്രദ്ധേയരായ അധ്യാപകർക്കുള്ള രണ്ടായിരത്തി ഇരുപത്തിയഞ്ച്
വർഷത്തെ സംസ്ഥാന അദ്ധ്യാപക
അവാർഡുകൾ പ്രഖ്യാപിക്കുന്നു.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും,
ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അദ്ധ്യാപകരെയും,
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 3 അദ്ധ്യാപകരെയുമാണ് അവാർഡിന്
തെരഞ്ഞെടുത്തത്.
രണ്ടായിരത്തി ഇരുപത്തിയഞ്ച് വർഷത്തെ സംസ്ഥാനതല അധ്യാപക ജേതാക്കളെ
തെരഞ്ഞെടുക്കുന്നതിനായി ജില്ലാ കളക്ടർ
ചെയർമാൻ ആയുള്ള ജില്ലാതല സെലക്ഷൻ
കമ്മിറ്റി ശുപാർശ ചെയ്ത്
എൽ.പി. വിഭാഗത്തിൽ നിന്നും ഇരുപത്തി രണ്ട്
യു.പി. വിഭാഗത്തിൽ നിന്നും പന്ത്രണ്ട്,
ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നിന്നും
പത്തൊമ്പത്,
ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഒമ്പത്,
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും മൂന്ന്
എന്നിങ്ങനെ ആകെ അറുപത്തിയഞ്ച് ശുപാർശകൾ ലഭിച്ചിരുന്നു.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം
പരിഗണിച്ചും,
മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി
ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും,
എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ
ഡയറക്ടർമാർ അംഗങ്ങളുമായ സമിതിയാണ്
സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
അധ്യാപക അവാർഡുകൾ ഈ മാസം പത്താം തീയതി വൈകുന്നേരം 2.30 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് വിതരണം
ചെയ്യുന്നതാണ്.
രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങൾ ഇനി പറയുകയാണ്.
എൽ.പി. വിഭാഗം
1. . ബീന ബി., പി.ഡി. ടീച്ചർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം
2. ബിജു ജോർജ്ജ്, പ്രഥമാദ്ധ്യാപകൻ, സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ, ഇടുക്കി
3. സെയ്ത് ഹാഷിം കെ., വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ,
കുന്നുമ്മൽ, മലപ്പുറം.
4. ഉല്ലാസ് കെ., കെ. എൽ.പി.എസ്.ടി. (സീനിയർ ഗ്രേഡ്) ഗവൺമെന്റ് മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ
5 . വനജകുമാരി കെ.എൽ.പി.എസ്.ടി. എ.യു.പി. സ്‌കൂൾ കുറ്റിക്കോൽ,
കാസറഗോഡ്
യു.പി. വിഭാഗം
1. അജിത എസ്., യു. പി. എസ്. ടി. പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം
2. സജിത്ത് കുമാർ വി.കെ., പി.ഡി. ടീച്ചർ (യു.പി.എസ്.എ.) മധുസൂദനൻ തങ്ങൾ
സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ
3. സൈജൻ ടി., ടി. യു. പി. എസ്. ടി. ഗവൺമെന്റ് വി. എച്ച്. എസ്. എസ്.,
അയ്യന്തോൾ, തൃശ്ശൂർ
4. അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി.
ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം
5. മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ,
മലപ്പുറം
സെക്കന്ററി വിഭാഗം
1. ഗിരീഷ് പി., എച്ച്.എസ്.ടി. ഗണിതം കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്
2. സജിമോൻ വി. പി., ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, സി.കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, കോരുത്തോട്, കോട്ടയം
3. വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ
4. സജിത് കുമാർ പി. എം. എച്ച്.എസ്.ടി.
മലയാളം ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ
5. പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്
ഹയർസെക്കന്ററി വിഭാഗം
1. കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം
2 . സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ
3. രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്. എൻ.
ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം,
ആലപ്പുഴ
4. നൗഫൽ. എ, പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ,
തിരുവനന്തപുരം
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
1. ബിജു കെ. എസ്. , നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി, ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര,
എറണാകുളം
2. ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി., ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര,
പത്തനംതിട്ട
3. ഷൈജിത്ത് ബി. റ്റി. വൊക്കേഷണൽ
ടീച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗവൺമെന്റ് വി.എച്ച്.എസ്.എസ്.
(ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്
പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക്
പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി വരുന്ന
പുരസ്‌കാരമാണ് പ്രൊഫസർ ജോസഫ്
മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം. സർഗ്ഗാത്മകത സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ആണ് അവാർഡ് ജേതാക്കൾക്ക്
നൽകുന്നത്. രണ്ടായിരത്തി ഇരുപത്തി നാല് - ഇരുപത്തിയഞ്ച് വർഷത്തെ അവാർഡിന് അർഹരായവരുടെ പേരു വിവരങ്ങൾ ഇനി പ്രഖ്യാപിക്കുകയാണ്.
സർഗ്ഗാത്മകത സാഹിത്യം
ഡോ. ടി. കെ. അനിൽകുമാർ, ഗവ. ഗേൾസ് എച്ച്. എസ്.എസ്., തലശ്ശേരി, കണ്ണൂർ,
പുസ്തകത്തിന്റെ പേര് - മൊയാരം 1948
വൈജ്ഞാനിക സാഹിത്യം
പ്രകാശൻ കരിവള്ളൂർ, ഗവ. യു.പി.എസ്., കോട്ടിക്കുളം, കാസറഗോഡ്
പുസ്തകത്തിന്റെ പേര് - സിനിമാക്കഥ
ബാലസാഹിത്യം
സുധ തെക്കേമഠം, ജി.ജെ.എച്ച്.എസ്. എസ്., നടുവട്ടം, പാലക്കാട്
പുസ്തകത്തിന്റെ പേര് - സ്വോഡ് ഹണ്ടർ
