ശംഖുപുഷ്പം

ശങ്കുപുഷ്പം  കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും....എന്ന പഴയ മലയാള ഗാനത്തിലാണ് നമുക്ക് ഈ പുഷ്പത്തെ കൂടുതലായി പരിചയം

ഇന്തോനേഷ്യയിലും, മലേഷ്യയിലുമാണ് ഏറെ ഔഷധഗുണമുള്ള ശംഖുപുഷ്പത്തിന്റെ ഉത്ഭവം. ഈ പുഷ്പം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്നു. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കുന്ന ശങ്കുപുഷ്പത്തിന്റെ ശാസ്ത്രീയനാമം ക്ലിറ്റോ റിയ റെർണേടീ (Clitoria Ternatea) എന്നാണ്.

നീലയും,  വെള്ളയും നിറത്തിലുള്ള  പൂക്കളോടു കൂടിയാണ് പയർ ചെടിപ്പോലെ വള്ളിയായി കയറി പടരുന്ന ശങ്കുപുഷ്പ ചെടി. ബട്ടർഫ്ലൈ പീ എന്നറിയപ്പെടുന്ന ഈ പുഷ്പം  പൂജകൾക്ക് ധാരാളമായി ഉപയോഗിച്ചുവരുന്നു. നമ്മുടെ വേലികളിലും, തൊടിയിലും എല്ലാം പടർന്നുകയറുന്ന ശങ്കുപുഷ്പത്തിന്റെ  ഇലയും, പൂവും, വേരും എല്ലാം പ്രകൃതിദത്ത ഔഷധഗുണങ്ങൾ ഉള്ളതാണ്.

വെറും പൂ മാത്രമല്ല ശങ്കുപുഷ്പം, ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

പരമ്പരാഗത ചൈനീസ് മരുന്നുകളിലും, നമ്മുടെ ആയുർവേദ മരുന്നുകളിലും ധാരാളമായി ശങ്കുപുഷ്പം ഉപയോഗിച്ചുവരുന്നു. ഇത് ഭക്ഷണവസ്തുക്കളിൽ നിറം ചേർക്കാൻ കൂടി ഉപയോഗിക്കുന്നു. ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായയെ ഹെർബൽ ടീ, ബ്ലൂ ടീ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈ നീല ചായ  പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള മരുന്നാണ്. ഇതിൽ ആന്റി ആക്സിഡന്റ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ചർമത്തിനും,  മുടിയ്ക്കും എല്ലാം ഒരുപോലെ ആരോഗ്യം നൽകുന്നു.

കൂടാതെ ശരീരത്തിലേയും, ചർമത്തിലെയും ടോക്സിനുകൾ നീക്കം ചെയ്യുന്നു. ശങ്കുപുഷ്പത്തിന്റെ ഉപയോഗം തലച്ചോറിനെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന അസൈറ്റൽ കോളിൻ എന്ന ഘടകം ബ്രെയിൻ നല്ലരീതിയിൽ പ്രവർത്തിക്കുവാനും, അതുവഴി ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രയാസം ഏറുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഏറെ ഉത്തമമാണ്. ക്യാൻസറിന് നല്ലൊരു മരുന്നു കൂടിയാണ് ശങ്കുപുഷ്പം. ഇതിന് ക്യാൻസർ കോശങ്ങളിലേക്ക് കയറി വളർച്ച മുരടിപ്പിക്കാൻ സാധിക്കുന്ന കഴിവു കൂടിയുണ്ട്.

ഇതിൽ അടങ്ങിയിരിക്കുന്ന പെപ് റൈഡുകൾ, സൈക്ലോ റൈഡുകൾ എന്നിവയ്ക്ക് ആന്റി ട്യൂമർ ഗുണമുള്ളവയും,  അതായത് ട്യൂമറുകളെ തടയാൻ കഴിവുള്ളവയാണ്. കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും നല്ലൊരു ഔഷധമാണിത്. പ്രത്യേകിച്ചും ചെങ്കണ്ണ് പോലുള്ള രോഗങ്ങൾക്ക് രോഗങ്ങൾക്ക് അത്യുത്തമമാണ് ശങ്കുപുഷ്പം. ശരീരത്തിനകത്തെ പഴുപ്പും, നീരും  എല്ലാം തടയാൻ സാധിക്കുന്ന ഒന്നുകൂടിയാണിത്. ശരീരവേദനയും തലവേദനയും അകറ്റാൻ ഇതിന്റെ ഇലയും, പൂവും ഇട്ട വെള്ളം ആവി വലിക്കുന്നത് നല്ലതാണ്. ബി.പി, ഹൈപ്പർ ടെൻഷൻ കുറയ്ക്കാനുള്ള നല്ലൊരു പ്രകൃതിദത്ത ഉപാധി കൂടിയാണ് ഇതിന്റെ ഉപയോഗം.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും,  ദഹനത്തിനും ഉത്തമമായ ഒന്നാണ് ഇത്. വയറ്റിലെ മസിലുകൾക്ക് റിലാക്സേഷൻ നൽകിയാണ് ഇത് ഗുണം നൽകുന്നത്. നല്ല ശോധനക്കും സഹായിക്കുന്നു. ശങ്കുപുഷ്പംത്തിന്റെ  ഏറ്റവും നല്ല ഉപയോഗം ഇതൊരു ആന്റി ഡി പ്രസന്റ് കൂടിയാണ് എന്നുള്ളതാണ്. ഇത് ഹോർമോൺ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാൽ, ഡിപ്രഷന് മരുന്നായി ഉപയോഗിക്കുന്നു. പ്രമേഹം പോലുള്ള രോഗങ്ങൾക്ക് സ്വാഭാവിക മരുന്നായും ഇത് ഉപയോഗിക്കുന്നു. ശങ്കുപുഷ്പം ഇട്ട് തിളപ്പിച്ച വെള്ളവും ചായയും എല്ലാം പ്രമേഹരോഗികളുടെ ശരീരത്തിലെ ശരീരത്തിലെ പഞ്ചസാര അലിയിച്ചു കളയുന്നു. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ്.

രോഗപ്രതിരോധ ശേഷിയുടെ കലവറയായ കാച്ചിൽ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like