പുഞ്ചിരികൾ അതിമനോഹരമാണ് , പൊട്ടിച്ചിരികളാവട്ടെ.... സന്തോഷവും,
- Posted on February 25, 2021
- Ayurveda
- By enmalayalam
- 388 Views
പൊട്ടിചിരിക്കുവാനുള്ള ആത്മവിശ്വാസ കുറവുമൂലം പലർക്കും പുഞ്ചിരികളോടാണ് താല്പര്യം
പൊട്ടിചിരിക്കുവാനുള്ള ആത്മവിശ്വാസ കുറവുമൂലം പലർക്കും പുഞ്ചിരികളോടാണ് താല്പര്യം . ഈ ആത്മവിശ്വാസക്കുറവിന്റെ കാരണം പലതാണ് . പല്ലിന്റെ മഞ്ഞ നിറം മുതൽ മോണരോഗങ്ങൾ വരെ അതിൽ പെടുന്നു. കിണഞ്ഞു പരിശ്രമിച്ചിട്ടും മാറാതെ ഈ കാരണങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ ,ഇനി വിഷമിക്കേണ്ടതില്ല. വായ് സംബന്ധമായ അസുഖങ്ങൾക്ക് പല ചികിത്സാ രീതികൾ നിലവിലുണ്ട് . ഈ ചികിത്സകൾക്ക് പോകുന്നതിനു മുൻപ് ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെ കണ്ടെത്താം. വളരെ പെട്ടെന്ന് തന്നെ പ്രകൃതിതത്തമായി ഒരു പൽപ്പൊടി തയ്യാറാക്കാം ...
വീട്ടിലെ നിത്യോപയോഗ സാധനകളും ചുറ്റുവട്ടത്തുള്ള ഇലകളും മാത്രം മതി ഇതിന് . ഒരു പിടി ഉണക്കിയ ആരിവേപ്പില, ഒരുപിടി പഴുത്ത മാവില ,അഞ്ചു ഗ്രാം ഗ്രാമ്പൂ , അഞ്ചു ഗ്രാം കുരുമുളക് ,അഞ്ചു ഗ്രാം പെരുജിരകം, അഞ്ചു ഗ്രാം തിപ്പലി, രണ്ടു ജാതിക്ക , അഞ്ചു ഗ്രാം ഇരട്ടി മധുരം ,അഞ്ചു ഗ്രാം ചുക്ക് ,ആവിശ്യത്തിന് ഉപ്പ് ഇവയെല്ലാം നന്നായി പൊടിച്ചെടുത്തൽ നിങ്ങളുടെ സന്തോഷങ്ങൾ പുഞ്ചിരിയിൽ നിന്നും പൊട്ടിച്ചിരികളാവാനുള്ള പൽപ്പൊടി തയ്യാറായി .
ചുമ,കഫക്കെട്ട്,ദഹനക്കുറവ് എന്നിവയ്ക്ക് വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഒരു ആയുർവേദ ചൂർണം.