ബിനാലെ വൈകാരികം, ചിന്തനീയം: ഇസ്രയേൽ കോൺസൽ ജനറൽ ടമ്മി ബെൻഹൈം
- Posted on February 23, 2023
- News
- By Goutham prakash
- 365 Views

കൊച്ചി: ഹൃദയസ്പർശിയാണ് കൊച്ചി ബിനാലെയെന്ന് ദക്ഷിണേന്ത്യയിലെ ഇസ്രയേൽ കോൺസൽ ജനറൽ ടമ്മി ബെൻഹൈം. സന്തോഷിപ്പിക്കുന്ന മനോഹര കലാസൃഷ്ടികൾക്കൊപ്പം മനുഷ്യരാശിയെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങൾ പ്രമേയമായവ അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. വസ്തുതകളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി, സൂക്ഷ്മമായി നോക്കാൻ ഇവ പ്രേരിപ്പിക്കുന്നു. വേറിട്ട തലങ്ങൾ കലാവിഷ്കാരങ്ങൾ പ്രകാശിപ്പിക്കുന്നു. ബഹുതല പ്രസക്തിയുണ്ട് പല സൃഷ്ടികൾക്കും. ഒരേ വിഷയം തന്നെ അവതരിപ്പിക്കുമ്പോഴും ദൃശ്യമാകുന്ന കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തം. ഒരേ കാര്യം ലോകത്തെ വിവിധഭാഗങ്ങൾ നോക്കിക്കാണുന്നതും വിലയിരുത്തുന്നതും എങ്ങനെയെന്നും അത് അവർക്ക് അനുഭവപ്പെട്ടത് എങ്ങനെയെന്നും ബിനാലെ കാട്ടിത്തരുന്നു. മൊത്തത്തിൽ വൈകാരികവും ചിന്തനീയവുമാണ് ബിനാലെയിലെ അവതരണങ്ങൾ. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പുതുതലമുറയുടെ ഊർജ്ജസ്വല പങ്കാളിത്തം കൊച്ചി ബിനാലെയുടെ പ്രത്യേകതയാണെന്നും ടമ്മി ബെൻഹൈം അഭിപ്രായപ്പെട്ടു.