കുടംപുളി

പുകയിലോ, വെയിലത്തോ ഇട്ട് ഉണക്കി കറുപ്പുനിറം ആക്കിയാണ് കുടംപുളി ഉപയോഗിക്കുന്നത്

മലയാളികൾ പരമ്പരാഗതമായി മീൻ കറിയിലും, പോർക്ക് (പന്നി ) കറിയിലും , മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും കുടംപുളി ഉപയോഗിക്കാറുണ്ട്. ഇന്തോനേഷ്യ സ്വദേശിയായ കുടംപുളി ഉഷ്ണമേഖല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഇത് കേരളത്തിലും, കർണാടകയിലും ധാരാളം കൃഷി ചയ്തു വരുന്നു. പച്ച മുതൽ ഇളം മഞ്ഞ വരെ നിറമുള്ള ഇതിന്റെ ശാസ്ത്രീയ നാമം ഗാർസിനിയ ഗുമ്മി - ഗുട്ട എന്നാണ്.

കുടംപുളിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ്?


ദഹനസംബന്ധമായ അസുഖങ്ങൾക്കും, വിശപ്പ് ഉണ്ടാക്കുന്നതിനും കുടംപുളി ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ആർത്രൈറ്റിസ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും മോചനം, ശരീരഭാരം കുറയ്ക്കുന്നതിനും, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും,മദ്യത്തിന്റെ വീര്യം നിർവീര്യമാക്കുന്നതിനും അത്യുത്തമമാണ്.

കുടംപുളി മരത്തിൽ ആദ്യം  പച്ച നിറത്തോടുകൂടി ഉണ്ടാകുന്ന  കായ്കൾ പിന്നീട്, മഞ്ഞ നിറം ആവുകയും തുടർന്ന് അത് ശേഖരിച്ച് എടുത്ത്  പുകയിലോ, വെയിലത്തോ ഇട്ട് ഉണക്കി കറുപ്പുനിറം ആക്കിയാണ് ഉപയോഗിക്കുന്നത്. ഈ സംസ്കരണ രീതി ഒന്ന് കണ്ടു നോക്കാം.

ശതാവരി കിഴങ്ങ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like