പ്രമേഹരോഗത്തിന് തേങ്ങയുടെ പൊങ്ങ്.

മുളച്ച തേങ്ങയ്ക്കുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞിപോലുള്ള ഭാഗമാണ് പൊങ്ങുകള്‍. രുചികരവും മാംസളവുമായ പൊങ്ങ് തേങ്ങയുടെ ഏറ്റവും പോഷകഗുണമുള്ള ഭാഗമാണ്. വിറ്റാമിന്‍ ബി1, ബി3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പതിവായി പൊങ്ങ് കഴിക്കുന്നത് രോഗപ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ശരീരത്തിലെ ഇന്‍സുലിന്റെ ഉത്പാദനംവര്‍ദ്ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും പൊങ്ങ് അത്യുത്തമമാണ്. ആന്റി ബാക്ടീരിയല്‍ ആയും ആന്റി ഫംഗല്‍ ആയും പ്രവര്‍ത്തിക്കാനുള്ള കഴിവും പൊങ്ങിന് ഉണ്ട്.ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും, ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് വേണ്ട ഊര്‍ജം പ്രദാനം ചെയ്യാന്‍ നല്ലൊരു ഭക്ഷണമാണ് പൊങ്ങ്.

പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like