പ്രതിരോധശേഷി തരും ജീരകം
- Posted on September 01, 2020
- Ayurveda
- By enmalayalam
- 490 Views
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആസ്ത്മ, ചര്‍മരോഗങ്ങള്‍ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ജലദോഷം, വിളര്‍ച്ച എന്നിവയ്‌ക്കെല്ലാം പ്രതിവിധിയായുള്ള ഔഷധക്കൂട്ടുകളിലും ജീരകം ഉപയോഗിക്കുന്നു .
കറികളിലും പായസത്തിലും കുടിക്കുന്ന വെള്ളത്തിലുമെല്ലാം രുചിക്കും ഗുണത്തിനുമായി ചേര്‍ക്കുന്ന ജീരകം ഈജിപ്‍തില്‍ നിന്നാണ് ഇന്ത്യയിലും വടക്കന്‍ ആഫ്രിക്കയും ചൈനയിലും എത്തിയത് .ജീരകം ആയുര്‍വേദ മരുന്നുകളിലെയും പ്രധാന ഘടകമാണ്. ഇന്ത്യയില്‍ ഗുജറാത്തിലും രാജസ്ഥാനിലുമാണ് ജീരകം ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്. വിത്ത്മുളപ്പിച്ചാണ് വ്യാവസായികമായി കൃഷി നടത്തുന്നത് .
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആസ്ത്മ, ചര്‍മരോഗങ്ങള്‍ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ജലദോഷം, വിളര്‍ച്ച എന്നിവയ്‌ക്കെല്ലാം പ്രതിവിധിയായുള്ള ഔഷധക്കൂട്ടുകളിലും ജീരകം ഉപയോഗിക്കുന്നു .
വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനുപയോഗിക്കുന്ന നിരവധി ഇനങ്ങള്‍ ഉണ്ട് .
ആര്‍-19 എന്ന ഇനം നീളമുള്ളതും പിങ്ക് പൂക്കള്‍ ഉത്പാദിപ്പിക്കുന്നതുമാണ് അസുഖങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുമുണ്ട്. നാലോ അഞ്ചോ മാസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും. ഹെക്ടറില്‍ നിന്ന് ഏകദേശം 6.0 ക്വിന്റല്‍ വിളവ് ലഭിക്കും
ജി.സി-1 എന്നത് മറ്റൊരു ഇനമാണ്. മൂന്നോ നാലോ മാസങ്ങള്‍ കൊണ്ട്വിളവെടുക്കാവുന്നതാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് ഏകദേശം 7 ക്വിന്റല്‍ വിളവ് ലഭിക്കും.ആര്‍ സെഡ്-209 എന്നത് ജീരകത്തിലെ മറ്റൊരിനമാണ്. 145 മുതല്‍ 155 ദിവസങ്ങള്‍ കൊണ്ടാണ് മൂപ്പെത്തുന്നത്. ഒരു ഹെക്ടറില്‍ നിന്ന് 7.0 ക്വിന്റല്‍ വിളവ് ലഭിക്കും.
ശക്തമായ മഴയുള്ള കാലാവസ്ഥയില്‍ ജീരകച്ചെടികള്‍ നന്നായി വളരുകയില്ല. മിതമായ ചൂടുള്ളതും ഉപോഷ്ണമേഖലാപ്രദേശങ്ങളുമാണ് ആവശ്യം. നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവളങ്ങളടങ്ങിയതുമായ മണ്ണാണ് ആവശ്യം. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് കൃഷി ചെയ്യാന്‍ നല്ല കാലം.
ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 12 മുതല്‍ 16 കി.ഗ്രാം വരെ വിത്തുകള്‍ വിതയ്ക്കാം. കളകളാണ് വലിയ പ്രശ്‌നം. വിത്ത് വിതച്ച് കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തന്നെ വളരുന്ന കളകള്‍ പറിച്ചു മാറ്റണം .വിത്ത് വിതച്ച ശേഷം വളരെ ചെറിയ അളവില്‍ ജലസേചനം നടത്തിയാല്‍ മതി. രണ്ടാമത്തെ തവണ നടത്തേണ്ടത് 10 ദിവസം കഴിഞ്ഞാണ്. മണ്ണിന്റെ ഗുണവും കാലാവസ്ഥാ മാറ്റങ്ങളും നോക്കിയാണ് ജലസേചനം നടത്തേണ്ടത്. വിത്ത് ഉത്പാദനം നടക്കുന്ന സമയത്ത് ജലസേചനം ഒഴിവാക്കുന്നതാണ് നല്ലത്. പലതരം രോഗങ്ങളുണ്ടാകാനുള്ള സാധ്യത തടയും.
12 മുതല്‍ 15 വരെ ടണ്‍ ജൈവവളം ഒരു ഹെക്ടര്‍ സ്ഥലം കിളച്ചൊരുക്കുമ്പോള്‍ ചേര്‍ക്കാറുണ്ട്.വിളവെടുക്കുന്നതിന് മുമ്പായി നിലം നന്നായി വൃത്തിയാക്കുകയും അസുഖം ബാധിച്ച ചെടികള്‍ ഒഴിവാക്കുകയുംചെയ്യും. അരിവാള്‍ കൊണ്ട് ചെടികള്‍ മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്.സൂര്യപ്രകാശം ലഭിക്കാനായി വൃത്തിയുള്ള നിലത്ത് വിരിച്ചിടും. വെയിലില്‍ ഉണക്കിയ ശേഷം വിത്തുകള്‍ മാറ്റിയെടുക്കും.
ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് സാധാരണയായി അഞ്ച് ക്വിന്റല്‍ വിളവാണ് ലഭിക്കുന്നത്. 7.5മുതല്‍ 8 ക്വിന്റല്‍ വരെ വിളവും പരിശ്രമിച്ചാല്‍ ഉണ്ടാക്കാം. വിത്ത് സൂര്യപ്രകാശത്തില്‍ഉണക്കിയെടുത്ത് വൃത്തിയാക്കും. തരംതിരിച്ച് സ്റ്റെറിലൈസ് ചെയ്ത ചാക്കുകളില്‍ ശേഖരിച്ച് വിപണിയിലെത്തിക്കും.