പലസ്തീന്റെ ശബ്ദവും ഗാസയുടെ നിലവിളിയും കേരളം കേട്ടു-അംബാസഡർ
- Posted on October 08, 2025
- News
- By Goutham prakash
- 30 Views

സി.ഡി. സുനീഷ്
പലസ്തീന്റെ ശബ്ദവും ഗാസയുടെ നിലവിളിയും കേരളം ശ്രവിക്കുകയും ആദരണീയമായ വേദികൾ ലഭിക്കുകയും ചെയ്തുവെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള മുഹമ്മദ് അബു ഷ്വാവേഷ് പറഞ്ഞു. കേരള സംസ്ഥാനം പലസ്തീൻ ജനതയ്ക്ക് മാന്യത നൽകാനും ഐക്യദാർഡ്യം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനും തയ്യാറായി. കേരള മീഡിയ അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് വന്നതിലൂടെ അതിന് വാതിൽ തുറന്നുകിട്ടി. ബൌദ്ധികമായ ഇടപെടലുകളും ഐക്യദാർഡ്യവും മനുഷ്യസ്നേഹവും ഊഷ്മളമായി സമന്വയിച്ച പരിപാടികളാണ് നടന്നത്. തന്റെ ജനതയോടുള്ള സാഹോദര്യത്തിനും സമാാധാനത്തിനുമായി അവബോധം വളർത്തുന്നതിനും വേണ്ടി സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന കേരള മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. പലസ്തീൻ ജനതയ്ക്ക് മാത്രമല്ല, മാനവികതയുടെ വിശാലമായ ലക്ഷ്യത്തിനും ഈട് നൽകുകയായിരുന്നു കേരളമെന്ന് അദ്ദേഹം മീഡിയ അക്കാദമി ചെയർമാന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.