മുടികൊഴിലിനൊരു പരിഹാരം
- Posted on March 01, 2021
- Ayurveda
- By enmalayalam
- 445 Views
ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ.
നമ്മളെ ആശങ്കപ്പെടുത്തുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുടി കൊഴിച്ചിൽ. സൗന്ദര്യ സങ്കല്പങ്ങളിൽ മുടിയഴകിന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഇതിനായി നമ്മുക്ക് വീട്ടിൽ തന്നെ എണ്ണ തയ്യാറാക്കാം ....
രണ്ടുപിടി കറിവേപ്പില , ഒരുപിടി മൈലാഞ്ചി , രണ്ടു കറ്റാർവാഴയുടെ തണ്ട് , നീലയമാരി രണ്ടുപിടി, നീല ഉമ്മത്തിന്റെ ഇല രണ്ടുപിടി, അഞ്ച് വെറ്റിലകൊടിയിലയുടെ നീര് എന്നിവ നന്നായി അരച്ചെടുത്ത് ഒരു ലിറ്റർ ശുദ്ധവെളിച്ചണ്ണയിൽ ഇട്ട് ചൂടാക്കുക. ചൂട് മൂക്കുമ്പോൾ അരിച്ചെടുത്ത് ആവശ്യാനുസരണം ഉപയോഗിക്കുക . ഈ എണ്ണ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ മുടികൊഴിച്ചിൽ തടയുന്നതിനോടപ്പം മുടി നന്നായി വളരാനും സഹായിക്കും. മാത്രമല്ല നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
പുഞ്ചിരികൾ അതിമനോഹരമാണ് , പൊട്ടിച്ചിരികളാവട്ടെ.... സന്തോഷവും