പതിനാല് വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന പോഷകം
- Posted on May 25, 2021
- Health
- By Deepa Shaji Pulpally
- 1576 Views
മുള അരിയുടെ പോഷകഗുണം ഏറെ ശ്രദ്ധേയമാണ്. 14 വർഷം കൂടുമ്പോൾ പൂക്കുന്ന മുളയുടെ അരി സാധാരണ അരി പോലെ തന്നെ ഭക്ഷ്യയോഗ്യമാണ്. പുട്ട്, അപ്പം, ഉപ്പുമാവ്, ഉണ്ണിയപ്പം എന്നീ വിഭവങ്ങൾ ഏറെ സ്വാദിഷ്ടമായി മുളയരി കൊണ്ട് ഉണ്ടാക്കി വരുന്നു. മുളങ്കാടുകൾ സംരക്ഷിക്കപ്പെടുമ്പോൾ, പരിസ്ഥിതി ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ മാത്രമല്ല, വന്യമൃഗങ്ങൾക്ക് ഭക്ഷണവും, മുളയരി വഴി മനുഷ്യർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നു.
