വയനാട് : മാനന്തവാടി റവന്യൂ കലോത്സവ നഗരി യിൽ അനേകർക്ക് സ്വാന്ത്വനമായി സ്നേഹിത

  • Posted on December 09, 2022
  • News
  • By Fazna
  • 51 Views

കുടുംബശ്രീമിഷന്റെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന  താൽക്കാലിക അഭയ കേന്ദ്രമായ സ്നേഹിതാ ജൻഡർ ഹെല്പ് ഡസ്ക്  വയനാട് ജില്ലയിൽ  പ്രവർത്തനം ആരംഭിച്ചിട്ട് 7 വർഷങ്ങൾ പിന്നിടുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ട വരും നിരാലംബരും പ്രശ്നങ്ങൾ അഭിമുഖീ കരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താൽക്കാലിക അഭയവും നൽകുക എന്നതാണ്   സ്നേഹിതയിലൂടെ ലക്ഷ്യം വെക്കുന്നത് . കൗൺസിലിംഗ്,നിയമസഹായം,അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായം, മാനസിക പിന്തുണ പ്രചോദന ക്ലാസ്സുകൾ,ആദിവാസി മേഖലയിൽ പ്രത്യേക ക്ഷേമ പ്രവർത്തനങ്ങൾ,അതിജീവനത്തിനു ഉപജീവനത്തിനു മാർഗം കണ്ടെത്തുന്നതിനുള്ള പിന്തുണയും സഹായവും ലഭ്യമാക്കുക, തുടർസേവനങ്ങൾ എന്നിവയാണ് സ്നേഹിതയുടെ പ്രധാന പ്രഥമ സേവനങ്ങളിൽ ഉൾപ്പെടുന്നത്. ഈ കാലയളവിൽ 5500ലധികം കേസുകളാണ് സ്നേഹിതയിലൂടെ പരിഹരിച്ചത്.യാത്രകൾക്കിടയിൽ ഒറ്റപെട്ടവർ,  പ്രശ്നങ്ങൾ നേരിടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗത്തിൽപ്പെട്ട  710 പേർക്ക് സ്നേഹിതയിൽ താൽക്കാലിക അഭയം നൽകുന്നതിനും അവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും കഴിഞ്ഞു. കുടുംബപ്രശ്നങ്ങൾ,ദാമ്പത്യ പ്രശ്നങ്ങൾ,വയോജന സംബന്ധമായ കേസുകൾ,കുട്ടികളെ കേന്ദ്രീകരിച്ച കേസുകൾ എന്നിങ്ങനെ 3012 ലധികം കേസുകളിൽ സ്നേഹിതയിൽ പ്രവർത്തിക്കുന്ന നിയമസഹായ ക്ലിനിക് വഴി നിയമസേവനം നൽകി. ദാമ്പത്യ പ്രശ്നങ്ങൾ,കുടുംബ പ്രശ്നങ്ങൾ,കുട്ടികളെ സംബന്ധിച്ച കേസുകൾ എന്നിവയിൽ സ്നേഹിതയെ സമീപിച്ച കേസുകളിൽ കൗൺസിലിംഗ് ആവശ്യമായവയിൽ കൗൺസിലിംഗ് നൽകി വരുന്നു.

ഊരുകളിൽ എല്ലാ മേഖലയിലെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ വിവിധങ്ങളായ ഇടപെടലുകൾ നടത്തുന്നതിന് സ്നേഹിതയുടെ കോളനി സന്ദർശനം മൂലം  സാധിക്കുന്നു. മാനന്തവാടി റവന്യൂ കലോത്സവത്തിൽ  സ്നേഹിതയുടെ സ്വാന്തന പ്രവർത്തനങ്ങൾ അനേകർക്ക് മന:ക്കരുത്ത് പകരുന്നു. മാനന്തവാടി വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിലെ മത്സരാർത്ഥികൾക്കും,രക്ഷിതാക്കൾക്കും ആശ്വാസം പകരാൻ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക് കണിയാരം സ്കൂളിൽ വേദി ഒന്നിന് സമീപം ആരംഭിച്ചു.വയനാട് റെവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഡിസംബർ 7,8,9 എന്നീ മൂന്ന് ദിവസങ്ങളിലായി സ്നേഹിത ഹെൽപ് ഡെസ്കിൻ്റേ സേവനം കലോത്സവ വേദിയിൽ ലഭ്യമാക്കു ക.മത്സരത്തിൻ്റെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന മത്സരാർഥികൾ, അവരുടെ മാതാപിതാക്കൾ എന്നിവർക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പ് വരുത്തുക, സ്നേഹിതയുടെ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുക എന്നിങ്ങനെയാണ് കലോത്സവ വേദിയിലെ സ്റ്റാൾ കൊണ്ടുദ്ദേശിക്കുന്നത് .

കലോത്സവത്തിലെ പല മത്സരാർഥികളും സ്നേഹിതയുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നു. സ്നേഹിതാ  ജൻഡർ ഹെല്പ് ഡെസ്കിന്റെ സേവന കൗണ്ടർ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മാനന്തവാടി നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാല സുബ്രഹ്മണ്യൻ പി. കെ., മാനന്തവാടി നഗര സഭ ചെയർ പേഴ്സൺ വത്സ മാർട്ടിൻ, ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ, സ്നേഹിതാ സ്റ്റാഫ്‌ ശ്രുതി, സുനിജ, ബീന, സുരഭി,കമ്മ്യൂണിറ്റി കൗൺസിലർമാരായ സഫിയ, നീതു, വിജയ ലക്ഷ്മി,  തുടങ്ങിയവർ സംസാരിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like