ചർമ സംരക്ഷണത്തിനായി ചില നുറുങ്ങു വിദ്യകൾ...
- Posted on December 20, 2020
- Health
- By enmalayalam
- 468 Views
പ്രകൃതിദത്ത ചെരുവുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന മുഖ സൗന്ദര്യ നുറുങ്ങു വിദ്യകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമം ലഭിക്കാനായി ചർമ സംരക്ഷണ മാർഗങ്ങളിൽ ഏർപ്പെടേണ്ടത് ത്യാവശ്യമാണ്. പ്രകൃതിദത്ത ചെരുവുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന മുഖ സൗന്ദര്യ നുറുങ്ങു വിദ്യകൾ ഏതെല്ലാമെന്ന് പരിശോധിക്കാം...
ഗ്രീൻ ടീ കുടിച്ചു കൊണ്ട് ദിവസങ്ങൾ ആരംഭിക്കുക. ശീതീകരിച്ച ടീ ബാഗുകൾക്ക് ചർമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും.കണ്ണുകൾക്ക് താഴെ ഉള്ള കറുപ്പ് മാറാനും ഇത് ഉത്തമമാണ്.
കടലമാവ് ഉപയോഗിച്ച് ചർമത്തിലുണ്ടാകുന്ന സൺ റ്റാൻ ,പാടുകൾ എന്നിവ അകറ്റാൻ സാധിക്കും. കൂടാതെ കടലമാവും തൈരും കൂടി നന്നായി യോജിപ്പിച്ചു മുഖത്തു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകി കളയുന്നത് വഴി ചാർമത്തിലെ മൃത കോശങ്ങളെയും ആഴമായ അഴുക്കുകളും അകറ്റി ചാർമത്തിന്റെ നിറം വീണ്ടെടുക്കാൻ സാധിക്കുന്നു.
തക്കാളി എടുത്തു നന്നായി നന്നായി ഉടച്ചു മുഖത്തു പുരട്ടിയതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുകയാണെങ്കിൽ സ്വഭാവികമായ തിളക്കം മുഖത്ത് ലഭിക്കും. ഒപ്പം അമിത എണ്ണമയവും ഒഴിവാക്കാൻ സാധിക്കുന്നു.
മിക്കവരും അഭിമുഗീകരിക്കുന്ന ഒരു പ്രശനമാണ് ബ്ലാക്‌ഹെഡ്‌സ് ഇത് ഒഴിവാക്കാനായി തുല്യ അളവിൽ കുക്കുമ്പർ നീരും നാരങ്ങ നീരും യോജിപ്പിച്ച് മുഖത്തു പുരട്ടി 10മിനിറ്റ് ശേഷം കഴുകി കളയാം. ഇത് എല്ലാത്തരം ചാർമത്തിനും അനുയോജ്യവുമാണ്.
കടപ്പാട് -ദി എഡിറ്റർ