ഏഷ്യൻ രാജ്യങ്ങളുടെ രൂപീകരണത്തിൽ ഇന്ത്യൻ നേതാക്കളുടെ പങ്ക് നിർണ്ണായകം ഡോ: കരോളിൻ സ്റ്റാൾ

  • Posted on January 18, 2023
  • News
  • By Fazna
  • 81 Views

ഏഷ്യൻ രാജ്യങ്ങളുടെ രൂപീകരണത്തിലും വളർച്ചയിലും ഇന്ത്യൻ നേതാക്കൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് നെതർലാന്റിലെ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: കരോളിൻ സ്റ്റാൾ അഭിപ്രായപെട്ടു. വയനാട് പഴശ്ശിരാജ കോളേജിൽ  നടന്ന ഏഷ്യൻ രാജ്യങ്ങളുടെ രൂപീകരണത്തിൽ സർദാർ കെ. എം പണിക്കരുടെ പങ്ക് എന്ന വിഷയത്തിൽ ചരിത്ര വിഭാഗത്തിൽ പ്രഭാഷണം നടത്തിയിരുന്നു ഡോ: കരോളിൻ. മലയാളികളായ കെ. എം. പണിക്കരുടെയും, വി. കെ കൃഷ്ണ മേനോന്റെ യും ആശയങ്ങളാണ് നെഹ്റുവിന്റെ കാലത്ത് ഇന്ത്യൻ വിദേശ നയം രൂപീകരിക്കുന്നതിൽ നിർണായകമായതെന്നും ഡോ: കരോളിൻ  പറഞ്ഞു. ഡോ:  ജോഷി മാത്യു, അബ്ദുൽ ബാരി കെ. കെ, ഫാ: ലാസർ പുത്തൻ കണ്ടത്തിൽ, ഡോ: റാണി എസ്. പിള്ള, ലിസി പി. കെ മനോജ് മാത്യു എന്നിവർ സംസാരിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like