ഇന്ത്യ കണ്ട മികച്ച അഭിനേത്രി, ശ്രീദേവി മൺമറഞ്ഞിട്ട് മൂന്ന് വർഷം.

100 വർഷത്തിനിടയിലെ ഏറ്റവും മികച്ച നടി

ഇന്ത്യ കണ്ട മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവി മൺമറഞ്ഞിട്ട് ഇന്ന് മൂന്നു വർഷം. നാലാം വയസ്സിൽ ബാലതാരമായി  സിനിമയിലെത്തിയ ശ്രീദേവി ഒട്ടേറെ സംഭാവനകളാണ് ഇന്ത്യൻ സിനിമക്ക് നലകിയത്. ഇന്ത്യൻ സിനിമയുടെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് '100 വർഷത്തിനിടയിലെ ഏറ്റവും മികച്ച നടിയായി' തിരഞ്ഞെടുക്കുകയും ചെയ്തു. 

പലവേഷങ്ങളില്‍ തിളങ്ങിയ ശ്രീദേവി 1978ല്‍ ആണ് ബോളിവുഡില്‍ അരങ്ങേറുന്നത്. ജീതേന്ദ്ര നായകനായ ഹിമ്മത്‍വാല പുറത്തിറങ്ങിയതിന് ശേഷമാണ് ശ്രീദേവി ശ്രദ്ധിക്കപ്പെട്ടത്. മവാലി (1983), തോഫ (1984), മിസ്റ്റര്‍ ഇന്ത്യ (1987), ചാന്ദ്‍നി (1989) സിനിമകളുടെ വാണിജ്യ വിജയം ഹിന്ദി സിനിമയിലെ ഒന്നാം നമ്പര്‍ നായികമായി ശ്രീദേവിയെ മാറ്റി.ജൂദായ് എന്ന ചിത്രത്തിന് ശേഷം 15 വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്ന അവർ 2012ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് സിനിമയിലൂടെയാണ്  ബോളിവുഡിലെക്ക് തിരികെ വന്നത്. ബോളിവുഡില്‍ എത്തുന്നതിന് മുന്‍പുതന്നെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ശ്രീദേവി അഭിനയിച്ചിരുന്നു. 1969ല്‍ പുറത്തിറങ്ങിയ തുണൈവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി ശ്രീദേവി തമിഴില്‍ എത്തി. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.


കോവിഡിൽ നിന്നും സ്വതന്ത്രമായി ബ്രിട്ടൻ.


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like