കോവിഡിൽ നിന്നും സ്വതന്ത്രമായി ബ്രിട്ടൻ.

ശരാശരി ജനസംഖ്യയുടെ നാലിലൊന്ന് ആളുകൾ വാക്സിനേഷൻ സ്വീകരിക്കുകയുണ്ടായി.

സമാനതകളില്ലാത്ത വാക്സിനേഷനുകളി  ലൂടെയും, ലോക്  ഡൗണി ലൂടെയു മാണ് ബ്രിട്ടൻ കോവിഡ്  നിയന്ത്രണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.  ഇതുവരെ നടത്തിയ വാക്സിനേഷനുകൾ ഫലംകണ്ടു എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് യെൽസിൻ പ്രഖ്യാപനം നടത്തിയിരുന്നു. എങ്കിലും പൂർണമായ കോവിഡ്  വിമുക്തബ്രിട്ടൻ  വിദൂരത്ത് ആണ് എന്നും  അദ്ദേഹം അഭിപ്രായപ്പെടുന്നു. നാല് ഘട്ടമായി ലോക് ഡൗൺ   പൂർണമായി ഒഴിവാക്കി കൊണ്ടുവരുന്നതിനുള്ള റോഡ് മാപ്പ് പുറത്തിറക്കി.

ഒന്നാം ഘട്ടമായ മാർച്ച് 8 - മുതൽ എല്ലാ സ്കൂളുകളും ബ്രിട്ടനിൽ  തുറന്നു പ്രവർത്തിക്കും. കായികവിനോദങ്ങളും അനുവദിക്കുന്നത് ആയിരിക്കും. പാർക്കുകൾ പോലെയുള്ള പൊതുസ്ഥലങ്ങളിൽ രണ്ടാൾ വീതം കൂടാൻ അനുവദിക്കും. മാർച്ച് 29  - മുതൽ 6 ആൾ വീതം ഒത്തുകൂടാൻ അനുവദിക്കും. ടെന്നീസ്, ബാസ്കറ്റ്ബോൾ തുടങ്ങിയ കായികവിനോദങ്ങളും അനുവദിക്കുന്നതാണ്. രണ്ടാംഘട്ടമായ ഏപ്രിൽ 12  - മുതൽ ഹയർ ഡ്രസ്സ് പാർലറുകൾ, റീട്ടെയിൽ സെൻസറുകൾ, ലൈബ്രറികൾ എന്നിവ തുറന്നു പ്രവർത്തനമാരംഭിക്കും. മൂന്നാം ഘട്ടമായ മെയ് 17- മുതൽ ഹോട്ടലുകൾ, മ്യൂസിയം, ഫുട്ബോൾ മാച്ചുകൾ അനുവദിക്കും. നാലാം ഘട്ടമായ ജൂൺ 21 -  നു മുൻപ് വാക്സിനേഷൻ ഫലപ്രദം ആയോ എന്ന പൂർണ്ണ സ്ഥിതിവിവരങ്ങൾ വിലയിരുത്തി പൂർണ ലോക്ക്‌ ഡൗൺ ഒഴിവാക്കും.

ഇതിനോടകം തന്നെ ബ്രിട്ടനിൽ 1.7 ആളുകൾക്ക് വാക്സിനേഷൻ നൽകിക്കഴിഞ്ഞു. അതായത് ശരാശരി ജനസംഖ്യയുടെ നാലിലൊന്ന് ആളുകൾ വാക്സിനേഷൻ സ്വീകരിക്കുകയുണ്ടായി. വളരെ വലിയ വാക്സിനേഷൻ പദ്ധതികളാണ് ബ്രിട്ടൻ നടത്തിക്കൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ,എക്സിബിഷൻ സെന്ററുകൾ, ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഇവയി ലെ ല്ലാംതന്നെ വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ്നടത്തി വരുന്നു.ഇത്തരം  പ്രവർത്തനങ്ങളുടെ ഫലമായാണ് കോവിഡ്  അതിജീവനം നടത്തിയെന്ന് ബ്രിട്ടൻ അവകാശപ്പെടുന്നത്.


പാവയുമായി വിവാഹ നിശ്ചയം നടത്തി യുവാവ്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like