കാലാവസ്ഥാ സമ്മേളനം: വിളംബര സൈക്ക്ൾ യാത്ര കാപ്പാട് ബീച്ചിൽ നിന്നും പുറപ്പെട്ടു

സൈക്കിൾ ചവിട്ടി ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന കാപ്പാട് പ്രദേശവാസിയായ മരക്കാർ ഇക്ക SAPACC ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള കാപ്പാട് ബീച്ച് പരിസരത്തു തുടങ്ങി കോഴിക്കോട് ബീച്ചിൽ അവസാനിക്കുന്ന വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്തു.യാത്ര കോഴിക്കോട് നഗരം ചുറ്റി 11 മണിയോടെ കോഴിക്കോട് കടപ്പുറത്ത് അവസാനിക്കും.പ്രമുഖ സൈക്ക്ൾ യാത്രികനും പ്രചാരകനുമായ ഹരി പാമ്പൂരിൻ്റെ നേതൃത്വത്തിലുള്ള സൈക്ക്ൾ യാത്രയിൽ വിവിധ പോയിൻ്റുകളിൽ വെച്ച് കൂടുതൽ യാത്രികർ അണിചേരും.കാപ്പാട് ബീച്ച് റൈഡേർസ് പ്രവർത്തകരായ ഷഫീർ എം.പി., സുധീഷ് കുമാർ, ആൽവിൻ പി, സത്യജിത്ത് എലത്തൂർ തുടങ്ങിയവർ മുൻനിര പ്രവർത്തനം നടത്തി.ദേശീയ സമ്മേളനം സംഘാടക സമിതി അംഗങ്ങളായ വിജയരാഘവൻ ചേലിയ, ഡോ. സ്മിത പി കുമാർ, ശരത് ചേലൂർ എന്നിവർ യാത്രയെ അനുഗമിച്ചു.കോഴിക്കോട് കടപ്പുറത്ത് വെച്ച് സമ്മേളന സംഘാടക സമിതി അംഗങ്ങൾ തൽഹത്ത് വെള്ളയലിൻ്റെ നേതൃത്വത്തിൽ സൈക്ക്ൾ യാത്രികരെ വരവേൽക്കും.