പൊള്ളി കരിയും ഇന്ത്യ, ഇന്ത്യയിൽ ഉഷ്ണ തരംഗ സാധ്യത.

ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി കൂടാതെ ഹിമാചല്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച 42 ഡിഗ്രി സെല്‍ഷ്യസിലും കൂടുതല്‍ താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ബാര്‍മറില്‍ ഞായറാഴ്ചത്തെ താപനില 45.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്

Author
Citizen Journalist

Goutham prakash

No description...

You May Also Like