സഹൃദയങ്ങളിൽ ജീവിക്കുന്ന പ്രേം നസീർ.
- Posted on March 13, 2021
- Cinima
- By Thushara Brijesh
- 924 Views
കൂക്കി വിളികളിൽ നിന്നും ലോക റെക്കോഡിലേക്ക് വിനയാന്വിതനായി ചുവടു വെച്ച , എല്ലാ വരെയും ഒരു പോലെ കാണാൻ മനസ്സ് കാണിച്ച മഹത് വ്യക്തി. അതെ മലയാളികൾ സിനിമയെ സ്നേഹിക്കാൻ തുടങ്ങിയത് നസീറിലൂടെയാണ്.സ്വയം താരപ്രഭയിൽ മുങ്ങുകയല്ല, ആ പ്രകാശം ചുറ്റുമുള്ളവർക്ക് കൂടി പകരുകയാണ് - ഒരു പാട് നന്മകൾ ചെയ്ത ആ വലിയ മനസ്സ് . വെള്ളിത്തിരയിലെ നന്മ പുറത്തേക്കും ഒഴുകുകയായിരുന്നു..
ഇന്നത്തെ മിമിക്രി താരങ്ങളും മറ്റും പലപ്പോഴും നസീറിന്റെ മരംചുറ്റി പ്രേമത്തെയും ബോഡി ലാഗ്വേജിനെയും പരിഹസിക്കാറുണ്ട്. ഇന്ന് പലർക്കും അടിസ്ഥാനമായത് തന്നെ നസീറിന്റെ അഭിനയമാണ്. മലയാള സിനിമയുടെ മുഖം തന്നെയായിരുന്ന അദ്ദേഹത്തിന് മാതൃകയായി മറ്റൊരു മുഖമുണ്ടായിരുന്നില്ലെന്നോർക്കണം.അന്നത്തെ സിനിമാ വ്യവസായത്തെ രക്ഷിച്ചതും എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയതും നസീറാണ്.
അതു പോലെ സിനിമ സാമ്പത്തികമായി നഷ്ടത്തിലായാൽ നിർമ്മാതാവിനാ പണം കൊടുക്കാനും വേണമെങ്കിൽ മറ്റൊരു പടത്തിൽ പണം വാങ്ങാതെ അഭിനയിക്കാനും മറ്റേത് നടന് കഴിയും.വരികളുടെ അർത്ഥമുൾക്കൊള്ളിച്ചു കൊണ്ടുള്ള രാഗ താള ശ്രുതി ലയത്തോടു കൂടിയ അന്നത്തെ പാട്ടുകൾ രാഗത്തിന്റെ പ്രത്യേകതയും കൊറിയോഗ്രഫിയുടെ അപാകതയും കൂടി കൊണ്ടാ വണം അഭിനയിച്ചെടുക്കുക എളുപ്പമല്ല. രംഗം കൊഴുപ്പിക്കാൻ ബാക്ഗ്രൗണ്ടിൽ കുറെ മനുഷ്യ രൂപങ്ങളും വാരിയെറിയുന്ന പണവും ക്യാമറ ടെക്നിക്സും സെക്കന്റിന് സെറ്റ് മാറലും വസ്ത്രം മാറലുമില്ല.
നിറയെ പാട്ടുകളുള്ള ഈ സിനിമകളിൽ നായി കയ്ക്ക് സാരിത്തുമ്പ് പിടിച്ചോടിയെങ്കിലും സമയം അഡ്ജസ്റ്റ് ചെയ്യാം. ക്യാമറാ മാൻ അവളുടെ അംഗ ലാവണ്യം പകർത്തിക്കൊള്ളും. നായകൻ പാട്ട് തീരുന്നതു വരെ എന്ത് ചെയ്യും ? അക്ഷരാർത്ഥത്തിൽ വിഷമിക്ക യായിരിക്കും.