അനിൽ കപൂർ പ്രിയതമയെ കുറിച്ചെഴുതിയ വാക്യങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇന്നും, എന്നും എല്ലായിപ്പോഴും നിന്നെ എന്റെ പ്രണയസഖയായി ലഭിച്ചതിൽ ഞാൻ അനുഗ്രഹീതൻ ആണ്

പ്രശസ്ത ഹോളിവുഡ് താരം അനിൽകപൂർ തന്റെ ഭാര്യ സുനിത കപൂറിന്റെ  ജന്മദിനത്തിൽ നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ആഡംബരവും , കരുത്തും ഒത്തുചേർന്ന ഒരു കോടിയുടെ ബെൻസ് കാറണ് താരം സമ്മാനമായി നൽകിയത്. ജന്മദിന ആശംസയോടൊപ്പം  പ്രിയതമയെ കുറിച്ചെഴുതിയ വാക്യങ്ങളാണ് ആരാധകർ ഏറ്റെടുത്തത് . 

"  എന്റെ പുഞ്ചിരിക്ക്  പിന്നിലെ  കാരണം നീയാണ് . നമ്മൾ ഒരുമിച്ചുള്ള യാത്ര സന്തോഷം നിറഞ്ഞതും, പൂർണത കൈവരിച്ചതുമാകാനുള്ള കാരണവും നീ തന്നെയാണ്. ഇന്നും, എന്നും എല്ലായിപ്പോഴും നിന്നെ എന്റെ പ്രണയസഖയായി ലഭിച്ചതിൽ ഞാൻ അനുഗ്രഹീതൻ ആണ്". എന്നാണ് താരം കുറിച്ചത് .

1984 - ലാണ് ഇരുവരും വിവാഹിതരായത്. സോനം കപൂർ, റിയ കപൂർ, ഹർഷവർധൻ എന്നിങ്ങനെ മൂന്ന് മക്കളാണ് അനിൽ കപൂർ - സുനിത കപൂർ ദമ്പതികൾക്ക് ഉള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like