വള്ളി മാങ്ങ എന്ന കാട്ടുമുന്തിരി
- Posted on August 30, 2021
- Health
- By Deepa Shaji Pulpally
- 1058 Views
കാട്ടുമുന്തിരിയെ ഒന്ന് പരിചയപ്പെടാം.
പശ്ചിമഘട്ടത്തിലും, കാടുകളിലും, ചില ബൊട്ടാണിക്കൽ ഗാർഡനുകളിലുമായി ധാരാളം കാണുന്ന കാട്ടുമുന്തിരി പാരമ്പര്യ ചികിത്സക്ക് മരുന്ന് നിർമ്മിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും 2000 അടിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്.
കാട്ടുമുന്തിരി കിഴങ്ങിന് കപ്പയുടെ കിഴങ്ങുമായി വളരെയധികം സാമ്യമുണ്ട്. ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ ഇവ അരുവികൾ ഉള്ള മലയോര പ്രദേശത്താണ് സമൃദ്ധമായി വളരുന്നത്. ഇതിന്റെ പൂക്കൾ വിരിയുമ്പോൾ ഇളം മെറൂൺ നിറവും, കായ്കൾ ഉണ്ടാകുമ്പോൾ പഴുക്കാത്ത മുന്തിരിക്കുല യുടെ നിറവും ആയിരിക്കും.
ഒരു കുലയിൽ ഒരു കിലോ വരെ കായ്കൾ ഉണ്ടാകും.ഇവ ഉപ്പിലിടാനും, അച്ചാർ ഇടാനും ഉപയോഗിക്കാവുന്നതാണ്. ആദിവാസി പാരമ്പര്യ വൈദ്യത്തിൽ ഇവയുടെ ഇലയും, പൂവും, തണ്ടും, കിഴങ്ങും ഒറ്റമൂലിയായും ഉപയോഗിക്കുന്നു. ഇന്ന് കാടുകൾ നഷ്ടമായി വരുന്നതോടൊപ്പം ഈ ഔഷധസസ്യത്തിനും വംശനാശം സംഭവിക്കുന്നുണ്ട്.