അവരെന്ന് തിരിച്ചെത്തും? പ്രാർത്ഥനയോടെ രാജ്യം

തുരങ്കത്തിൽ പെട്ട തൊഴിലാളികളുടെ അസാമാന്യ ധൈര്യമാണ്  കൂടുതൽ എളുപ്പമാക്കുന്നത്

ഉത്തരാഖണ്ഡിലെ സില്‍ക്യാരാ തുരങ്കത്തിൽ തുടങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ദൗത്യം വീണ്ടും നീളുകയാണ്. മണ്ണിടിച്ചിലിനെ തുടർന്നാണ് തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയത്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യങ്ങൾ ആരംഭിച്ചിട്ട് ഇന്നേക്ക് 12 ദിവസങ്ങളായി. തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഉള്ള കുഴൽ 6 മീറ്റർ അടുത്തുവരെ എത്തിച്ചിട്ടുണ്ട്.

കുഴലുകൾ വെൽഡ് ചെയ്ത് ചേർത്ത് ഉള്ളിലെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുക.  കഴിഞ്ഞ രാത്രി  ഇരുമ്പുപാളയിൽ തട്ടി കുഴൽ നിന്നതോടെ കൂടെയാണ് രക്ഷാപ്രവർത്തനം നിന്നത്. തൊഴിലാളികളെ രക്ഷിക്കാൻ ആകെ 11 കുഴലുകളാണ് ആവശ്യം. ഇതിനിടയിൽ ഡ്രില്ലിങ് മെഷീന്റെ ബ്ലേഡ് കൾക്ക് കേടുപാട് പറ്റിയതും രക്ഷ ദൗത്യത്തെ ബാധിച്ചു.

എന്നാൽ തുരങ്കത്തിൽ പെട്ട തൊഴിലാളികളുടെ അസാമാന്യ ധൈര്യമാണ്  കൂടുതൽ എളുപ്പമാക്കുന്നത്. ഇന്ന് രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. തൊഴിലാളികളെ പുറത്തെത്തിച്ചാൽ അടിയന്തര മെഡിക്കൽ സഹായം നൽകാൻ  മെഡിക്കൽ സംഘവുംആംബുലൻസുകളും സജ്ജമാണ്. 41 തൊഴിലാളികളും പുറംലോകത്ത് എത്താനുള്ള കാത്തിരിപ്പിലാണ് അവരുടെ കുടുംബാംഗങ്ങളും രാജ്യവും.

-ഡെൻസി ഡൊമിനിക് 

Author
No Image
Journalist

Dency Dominic

No description...

You May Also Like