വാഴപ്പഴത്തിന്റെ തൊലി ഒന്നാന്തരം കീടനാശിനി
- Posted on June 20, 2021
- Timepass
- By Deepa Shaji Pulpally
- 752 Views
വാഴ പഴത്തിനെ തൊലി ഒന്നാന്തരം പോഷകങ്ങൾ നിറഞ്ഞതാണ്. വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുള്ള വാഴപ്പഴം കഴിച്ചുകഴിഞ്ഞാൽ തൊലി സാധാരണയായി മൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യം ആക്കുകയാണ് ചെയ്യുന്നത്.
വാഴ പഴത്തൊലിയിൽ പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, മാംഗനീസ് എന്നിവയും, കൊഴുപ്പ് ലയിപ്പിക്കുന്ന സംയുക്തങ്ങൾ ആയ ല്യു ട്ടിൻ, കരോട്ടിനോയ്ഡു കൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
നിരവധി ജൈവ, രാസ ഉത്പന്നങ്ങളുടെ നിർമാണത്തിന് വാഴത്തൊലി ഉപയോഗിക്കുന്നു. വാഴത്തൊലി ഉപയോഗിച്ച് കീടനാശിനി വീട്ടിൽ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.