ആവി പിടിച്ചാൽ കോവിഡ് വൈറസ് ഇല്ലാതാകുമോ?
- Posted on October 09, 2020
- Ask A Doctor
- By enmalayalam
- 773 Views
യഥാര്‍ത്ഥത്തില്‍ ഒരു പ്രയോജനം ഉണ്ടാക്കാത്തതും എന്നാല്‍ അപകടം വരുത്തുന്നതുമായ ഒന്നാണ് ഈ ആവി പിടിക്കല്‍.ആവിയില്‍ കൊറോണ വൈറസ് ഇല്ലാതാകില്ല.കൃത്യമായ പഠനങ്ങളില്‍ നിന്നും ശാസ്ത്രീയമായി ലഭിക്കുന്ന വിവരം ഇതാണ്.
സ്റ്റീം വീക്ക് എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. രാവിലെയും വൈകിട്ടും ആവിപിടിച്ച് കൊവിഡ് വൈറസിനെ നശിപ്പിക്കുക എന്നകാര്യമാണ് ആളുകള്‍ പങ്കുവച്ചത്. ഒട്ടേറെ പേര്‍ക്കുള്ള ഒരു സംശയമാണ് എങ്ങനെയാണ് കോവിഡ് വൈറസ്‌നെ ഇല്ലാതാക്കാന്‍ ആവി പിടിക്കേണ്ടത് എന്നത്.
ആവി പിടിക്കുന്നത് എന്തിന്?
ജലദോഷമുള്ളപ്പോള്‍ അല്ലങ്കില്‍ മൂക്കടപ്പ് ഉള്ളവര്‍ ആവി പിടിച്ചാല്‍ കുറച്ച് ആശ്വാസം ലഭിക്കും.എന്നാല്‍ ഈ ആവി വൈറസിനെ കൊല്ലുന്നില്ല.സാധാരണ വൈറസ് നശിക്കാത്ത സാഹചര്യത്തില്‍ കൊവിഡ് വൈറസ് എങ്ങനെ നശിക്കാനാണ്.
ആവി അപകടരകമാകുന്നത് എങ്ങനെ?
പഠനങ്ങളില്‍ നിന്നും മനസിലാകേണ്ടത് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പൊള്ളലേല്‍ക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു.മുപ്പത് ഇരട്ടിയോളം പൊള്ളലുകള്‍ ചൂട് ആവിയില്‍ നിന്നും സംഭവിച്ചതാണ്.
ചൂട് കൂടിയ ആവി മുഖത്തും ശരീരത്തിനുള്ളിലുമുള്ള കോശങ്ങളെ നശിപ്പിക്കാന്‍സാദ്ധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.തികച്ചും അശാസ്ത്രീയമായ ഒന്നാണ് കോവിഡും ആവി എടുക്കലും.
ആവി എടുക്കുന്ന സമയം മാസ്‌ക് ധരിക്കാന്‍, മറ്റുള്ളവരെ ധരിപ്പിക്കാന്‍ പ്രയോജനപ്പെടുത്തുക. കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക. സാമൂഹിക അകലം പാലിക്കുക.ജീവന്റെ വിലയുള്ള ജാഗ്രത.