മുളകൊണ്ടും തോരനോ??
- Posted on June 29, 2021
- Kitchen
- By Deepa Shaji Pulpally
- 2103 Views
പോയേസി കുടുംബത്തിലെ നിത്യഹരിതമായ സസ്യമാണ് ബാംബു ഷൂട്ട് അഥവാ മുളകൂമ്പ്. മുളയുടെ അടിയിൽ നിന്നും ചെറിയ ചിനപ്പ് പൊട്ടിയാണ് മുളങ്കൂമ്പ് ഉണ്ടാവുന്നത്. ഇതുപോലെ മുളയുടെ അടിയിൽ നിന്നും ചെറിയ കൂമ്പുകൾ ആയ ചിനപ്പുകൾ പൊട്ടാൻ തുടങ്ങിയത് തെക്കൻ ചൈനയിലാണ്. പിന്നീട് മുളകളുടെ വിശാലമായ വൈവിധ്യവൽക്കരണം കാരണം ഇത് ചിലിയിൽ നിന്നും ഹിമാലയത്തിലേക്ക് വ്യാപിച്ചു.

ഇത്തരം മുളങ്കൂമ്പുകൾ വളരെ പോഷകസമൃദ്ധവും, ഭക്ഷ്യയോഗ്യവുമാണ്. മുളങ്കൂമ്പുകൾ കൊണ്ട് തോരൻ, അച്ചാർ, നിരവധി ഏഷ്യൻ വിഭവങ്ങൾ, കട്ട്ലെറ്റുകൾ, തുടങ്ങിയവ എല്ലാം പാകം ചെയ്യാം. മുളങ്കൂമ്പുകൾ ഉണക്കിയതും ടിന്നിലടച്ചതുമായ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
വയനാട് ജില്ലയിലെ ആദിവാസി വിഭാഗമാണ് മുളങ്കൂമ്പ് ഭഷ്യയോഗ്യമായി ഏറ്റവും കൂടുതൽ ഉപയോഗിച്ച പോരുന്നത്. നിരവധി പ്രോട്ടീനുകളും, വിറ്റാമിനുകളും അടങ്ങിയ മുളങ്കൂമ്പ് എങ്ങനെ തോരൻ ഉണ്ടാക്കാം എന്ന് പാചക വിദഗ്ധയായ അന്നമ്മ ചേടത്തി യിൽ നിന്നും കേട്ടു നോക്കാം.
