എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 9ന് തുടങ്ങും

  • Posted on March 04, 2023
  • News
  • By Fazna
  • 190 Views

 തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വെക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. 2023 മാർച്ച്  9 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. രാവിലെ 9.30 നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുക. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിയ്ക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ  ഇപ്രകാരമാണ്.

റഗുലർ വിദ്യാർത്ഥികൾ - 4,19,362

പ്രൈവറ്റ്  വിദ്യാർത്ഥികൾ - 192

ഇതിൽ ആൺകുട്ടികൾ - 2,13,801

പെൺകുട്ടികൾ - 2,05,561

സർക്കാർ സ്‌കൂളുകൾ*

ആകെ കുട്ടികൾ -  1,40,703

ഇതിൽ ആൺകുട്ടികൾ - 72,031

പെൺകുട്ടികൾ - 68,672

എയിഡഡ് സ്‌കൂളുകൾ

ആകെ കുട്ടികൾ - 2,51,567

ആൺകുട്ടികൾ - 1,27,667

പെൺകുട്ടികൾ -  1,23,900

അൺ എയിഡഡ് സ്‌കൂളുകൾ

ആകെ കുട്ടികൾ -  27,092

ആൺകുട്ടികൾ - 14,103

പെൺകുട്ടികൾ - 12,989

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും 

എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും  അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും , ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

*ഐ.റ്റി പരീക്ഷ

എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.റ്റി പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ 2023 മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. 

ടാബുലേഷൻ മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. റിസൾട്ട് പ്രഖ്യാപനം ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് ഹയർ സെക്കണ്ടറി പരീക്ഷ ആകെ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതുന്നു. 4,42,067 രണ്ടാം വർഷ പരീക്ഷ എഴുതുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇരുപത്തി അയ്യായിരം (25,000) അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. മൊത്തം മുന്നൂറ്റി എൺപത്തിയൊമ്പത് കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ ഇരുപത്തി എട്ടായിരിത്തി എണ്ണൂറ്റി ഇരുപതും രണ്ടാം വർഷത്തിൽ മുപ്പതിനായിരത്തി എഴുന്നൂറ്റി നാൽപതും വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും.  ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയ ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും. 

പാഠപുസ്തകം വിതരണം 2023 - 24 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഒന്നാം വാല്യം ആകെ രണ്ടു കോടി എൺപത്തിയൊന്ന് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നൽകി. അച്ചടി നിലവിൽ പുരോഗമിക്കുകയാണ് എന്ന് കെ.ബി .പി .എസ്. അറിയിച്ചിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ നാൽപത് ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബുകളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. 2023 - 24 അദ്ധ്യയന വർഷം ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ ആകെ രണ്ട് കോടി തൊണ്ണൂറ് ലക്ഷം പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് വൈകുന്നേരം 3.00 മണിക്ക് ആലപ്പുഴയിൽ നടക്കും. 

സ്‌കൂൾ യൂണിഫോം വിതരണം 2023 - 24 കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ നൂറ്റി മുപ്പത് കോടി രൂപ ചെലവ് വരും. നാൽപത്തി രണ്ട് ലക്ഷം മീറ്റർ തുണിയാണ് ഇതിന് വേണ്ടി വരിക. പത്ത് ലക്ഷത്തിൽപ്പരം കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. മാർച്ച് 25 ന് രാവിലെ 10.00 മണിക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് വെച്ച് നടക്കും. 

*പരീക്ഷാപ്പേടി അകറ്റാൻ വി-ഹെൽപ്പ് കുട്ടികൾക്കായി ടോൾ ഫ്രീ നമ്പർ*ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കണ്ടറി വിഭാഗം വി ഹെൽപ്പ് എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം 2023 മാർച്ച് 3 മുതൽ ആരംഭിച്ചു. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1 8 0 0 4 2 5 2 8 4 4 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർസെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

*ഹൗ ആർ യു പരീക്ഷാ കാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ഹെൽപ്പ് ലൈൻ മാർച്ച് 8 മുതൽ ആരംഭിക്കുന്നുണ്ട്. 0  4  7  1  2  3  2  0  3  2  3 എന്ന നമ്പറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലി കൗൺസലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 മണി വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്. പ്രത്യേക പരിപാടിപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുണ്ട്. 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ധർ, തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി  ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ട്. അത് നിങ്ങളുടെ ഓരോരുത്തരുടെയും ചാനലുകളിൽ സംപ്രേക്ഷണം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിക്കുന്നു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിസോഷ്യൽ ഓഡിറ്റ് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുകയും അതിൽ നിന്ന് കില-യെ തെരഞ്ഞെടുക്കുകയും ചെയ്തു. ഓരോ ജില്ലയിൽ നിന്നും 20 സ്‌കൂളുകൾ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകൾ തെരഞ്ഞെടുത്താണ് സോഷ്യൽ ആഡിറ്റ് നടത്തിയത്.

തീരപ്രദേശം, മലമ്പ്രദേശം, ട്രൈബൽ ഏരിയ തുടങ്ങിയ മേഖലകളിൽ കൂടിയുള്ള സ്‌കൂളുകൾ ഉൾപ്പടുന്നു. ആഡിറ്റ്, സ്‌കൂൾ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യൽ ആഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആർ.പി മാർ സ്‌കൂളുകളിൽ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, ഈ രക്ഷിതാക്കൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി സ്‌കൂൾ സഭകളിൽ അവതരിപ്പിച്ച് പാസാക്കുന്നു. ആഡിറ്റ് നടന്ന 5 സ്‌കൂളുകൾ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിംഗ് എന്ന രീതിയിൽ പബ്ലിക് മീറ്റിംഗുകൾ നടത്തുന്നു. ഈ മീറ്റിംഗുകളിൽ വാർഡ് മെമ്പർമാർ മുതൽ എം.എൽ.എ മാർ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈക്കോ, എഫ്.സി.ഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗിൽ ഉയർന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു. ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികൾക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുകയും ചെയ്യുന്നു. 2023 ജനുവരി 23 മുതൽ ആരംഭിച്ച സോഷ്യൽ ആഡിറ്റ് 12 ജില്ലകളിൽ പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് പത്തോടെ ഈ വർഷത്തെ സോഷ്യൽ ആഡിറ്റ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള തീവ്രശ്രമം പൊതുവിദ്യാഭ്യാസ വകുപ്പും കിലയും ചേർന്ന് നടത്തി വരുന്നു. കുട്ടികൾക്ക് 5 കിലോഗ്രാം അരി വീതം നൽകുന്നത്  സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മദ്ധ്യവേനൽ അവധിക്കാലത്തേക്ക്  5 കിലോഗ്രാം അരി വീതം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസം ഇരുപതാം തീയതി മുതൽ അരി വിതരണം ആരംഭിക്കുന്നതാണ്.

*സ്‌കൂളുകളിലെ അടുക്കള പച്ചക്കറിത്തോട്ടം സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ നവംബർ മാസം ചേർന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. സ്ഥലമില്ലാത്ത സ്‌കൂളുകളിൽ 10 ഗ്രോ ബാഗുകളിലെങ്കിലും പച്ചക്കറി കൃഷി നടത്തുവാനും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.കുട്ടികളിൽ കൃഷിയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക  എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്, കുട്ടികളുടേയും രക്ഷകർത്താക്കളുടേയും അദ്ധ്യാപകരുടേയും ഇടയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന  12,037 സ്‌കൂളുകളിൽ 10,583 സ്‌കൂളുകളിൽ (87 ശതമാനം) അടുക്കളപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്.ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ഇടുക്കി,കണ്ണൂർ എന്നീ ജില്ലകളിലെ 5 സ്‌കൂളുകളിൽ അവയുടെ ഉപയോഗം കഴിഞ്ഞ് പച്ചക്കറികൾ വിൽക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.മധ്യവേനലവധിക്കാലത്ത് ഈ പച്ചക്കറിത്തോട്ടങ്ങൾ സംരക്ഷിക്കുന്നതിനും അടുത്ത വർഷം മുതൽ കൃഷി വകുപ്പിന്റേയും തദ്ദേശ വകുപ്പിന്റേയും പ്രാദേശിക കർഷക സമൂഹത്തിന്റെയും പിന്തുണയോടും സഹകരണത്തോടും എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനും അത്  വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് - 2023. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) കേരളയുടെ ആഭിമുഖ്യത്തിൽ കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് സംഘടിപ്പിക്കുകയാണ്. 2023 ഏപ്രിൽ 1 മുതൽ 3 വരെ കോവളം കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ വെച്ചാണ് വിദ്യാഭ്യാസ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ധർ, അധ്യാപകർ, അധ്യാപക പരിശീലകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ തൽപരർ എന്നിവർക്ക് ഒത്തുചേരാനും സ്‌കൂൾ വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യാനും കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് വേദിയാകും. കേരളത്തിന് പ്രയോജനപ്രദമാകുന്ന സ്‌കൂൾ വിദ്യാഭ്യാസ ഗവേഷണം പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മേഖലയിൽ തൽപരരായ എല്ലാവരുടേയും നിർദ്ദേശങ്ങൾ സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ദൗത്യം സഫലമാക്കാൻ കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് ലക്ഷ്യമിടുന്നു. നവകേരള സൃഷ്ടിക്കായി  സ്‌കൂൾ വിദ്യാഭ്യാസത്തിലെ ഗുണപരമായ ഇടപെടലുകൾ ആണ് ഫോക്കൽ തീം. എഡ്യൂക്കേഷൻ കോൺഗ്രസിലെ പ്ലീനറി സെഷനുകളിൽ ദേശീയ അന്തർദേശീയ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും.ലക്ഷ്യങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്‌കൂൾ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക.വിദ്യാഭ്യാസത്തിൽ ഗുണപരമായ ഇടപെടലുകൾക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിക്കുക.

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നയരൂപീകരണത്തിനും തീരുമാനങ്ങൾക്കും സഹായകരമാകുന്ന വിവരങ്ങൾ ക്രോഡീകരിക്കുക.കേരളത്തിൽ നടപ്പിലാക്കി വരുന്ന  ഗുണപരമായ ഇടപെടലുകളും നടപടികളും വ്യാപിപ്പിക്കുക.നല്ല പഠന-ബോധന മാതൃകകളും നവീകരണ ശ്രമങ്ങളും അവതരിപ്പിക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവസരം നൽകുക.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like