ജലദൗർലഭ്യം; നെൽകൃഷി കർഷകർ ആശങ്കയിൽ

ബത്തേരി,  മാതമംഗലം,, കർണാൽ, നെന്മേനി, തുടങ്ങിയ സ്ഥലങ്ങളിൽ പുഴയിൽ നിന്നും വെള്ളം പൈപ്പ് വഴി കണ്ടത്തിൽ എത്തിച്ചാണ് കൃഷിക്ക് വയൽ സജ്ജമാക്കി കൊണ്ടിരിക്കുന്നത്. 

എല്ലാ വർഷത്തെയും അപേക്ഷിച്ച് ഈ വർഷം വയനാട് ജില്ലയിൽ നെൽകൃഷി പുനരാരംഭിച്ചിരിക്കുന്നു. ബത്തേരി, കൽപ്പറ്റ, പുൽപ്പള്ളി,  മേപ്പാടി, കർണാടക അതിർത്തി പങ്കിടുന്ന കബനിഗിരി, മാനന്തവാടി എന്നിങ്ങനെ വയനാട് ജില്ലയിലെ നെൽ കർഷകർ കൃഷി പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

മഴയുടെ കുറവ് മൂലം  ജലദൗർലഭ്യം വന്നതോടെ കർഷകർ ആശങ്കയിലാണ്.  ബത്തേരി,  മാതമംഗലം,, കർണാൽ, നെന്മേനി, തുടങ്ങിയ സ്ഥലങ്ങളിൽ പുഴയിൽ നിന്നും വെള്ളം പൈപ്പ് വഴി കണ്ടത്തിൽ എത്തിച്ചാണ് കൃഷിക്ക് വയൽ സജ്ജമാക്കി കൊണ്ടിരിക്കുന്നത്. 

എന്നാൽ പുഴയും വറ്റി കൊണ്ടിരിക്കുകയാണ്. വയൽ കൃഷി എപ്പോഴും നഷ്ടം തന്നെയാണ്. കറ്റ വിൽക്കുമ്പോൾ  അതിൽ കിട്ടുന്ന ലാഭം മാത്രമാണ് കർഷകരുടെ നേട്ടം. കൊയ്ത്തിന്റെ സമയമാകുമ്പോൾ നെല്ലിന്റെ വിലയിൽ കാര്യമായി പുരോഗതി ഒന്നും ഇല്ലാത്തതാണ് കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണം.

എന്നാൽ 2020 വർഷത്തെ  അപേക്ഷിച്ച് കൊറോണാ പ്രതിസന്ധിയിൽ വിദേശത്തുള്ള ജോലികൾ നഷ്ടമായതിനാൽ 2021ൽ അധികംപേരും നെൽ കൃഷിയിലേക്ക് തിരിഞ്ഞു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സ്വകാര്യ വ്യക്തികൾ, J. L. G  ഗ്രൂപ്പുക്കൾ, വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിവരെല്ലാം നൽ കൃഷിയിലേക്ക് ഈ വർഷം  വ്യാപകമായി ഇറങ്ങിയിട്ടുണ്ട്. പുല്ലിനും, നെല്ലിനും വില വരികയാണെങ്കിൽ കർഷകർക്ക് ഈ വർഷത്തെ നെൽകൃഷിയും ആശ്വാസമായിരുന്നു.

കേരളത്തിലെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഇനി അന്താരാഷ്ട്ര വിപണിയിലേക്ക്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like