കർണാടക ഗ്രാമങ്ങളിലെ മലയാളിയുടെ ഇഞ്ചി കൃഷി കണ്ണീർ പാടങ്ങളായി.

ഇപ്പോൾ ഇഞ്ചി വിളവ് എടുത്തു കഴിയുമ്പോൾ ഏക്കർ ഒന്നിന് 3 - ലക്ഷം രൂപ നഷ്ടം.

കുറെ പ്രതീക്ഷകളുമായി മലയാളികൾ കർണാടക ഗ്രാമങ്ങളിൽ പോയി വൻ തുക മുടക്കി ഇഞ്ചി കൃഷി ചെയ്ത വർഷ മാണ് 2020.ലോക്ക് ഡൌൺ സമയത്ത് മാസങ്ങളോളം വീടുകളിൽ എത്തിപ്പെടാൻ കഴിയാനാവാതൈ മലയാളികൾ കർണാടകയിൽ തങ്ങളുടെ ഷെഡ്ഡുകളിൽ ദിനങ്ങൾ തള്ളി നീക്കി ചെയ്‌തതാണ്‌  ഈ ഇഞ്ചി കൃഷി.


ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ  ഒടുവിൽ വില തകർച്ചയിൽ തകർന്നു പോയ, വീടുകളിലേക്ക് തിരിച്ചു പോകാൻ പോലും മാനസികമായി തകർന്നു നിൽക്കുന്ന മലയാളി കർഷകരാണ് കർണാടകയിൽ ഏറയും.ഇഞ്ചി  60 - കിലോ ചാക്കിന് 900 - രൂപയാണ് ഇപ്പോൾ നിലവിൽ ഉള്ള വില.

ഒരു ഏക്കറിലെ ഇഞ്ചിയു ടെ ശരാശരി ഉത്പാദനം 250 ചാക്ക് ആണ്.വരുമാനം 225000 രൂപ.ഒരു ഏക്കറിൽ ഇഞ്ചി നടാൻ ചെലവ്  5.25 ലക്ഷം രൂപ യും ആണ്.അതായത് ഇപ്പോൾ ഇഞ്ചി വിളവ് എടുത്തു കഴിയുമ്പോൾ ഏക്കർ ഒന്നിന് 3 - ലക്ഷം രൂപ നഷ്ടം.


കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ  നിയന്ത്രണങ്ങൾ കാരണം  ഇഞ്ചി കൃഷി ഇറക്കുന്നത് മെയ്‌ - ജൂൺ മാസങ്ങളിലേക്ക് വൈകിച്ചു.ഇത് ഉത്പാദനത്തിനെ കാര്യമായി ബാധിച്ചു.

കടമെടുത്ത് ആദ്യമായി ഇഞ്ചി കൃഷി നടത്തിയ കർഷകരും ഉണ്ട്. ഈ ദുരവസ്ഥക്ക് മുൻപിൽ പ്രതീക്ഷകൾ അസ്തമിച്ച്  പകച്ചു നിൽക്കുന്നു  കർണാടകയിൽ മലയാളി ഇഞ്ചി കൃഷിക്കാർ.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like